---
title: "എന്‍.പി വിധു വീണ്ടും പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡന്റ്"
english_title: "N.P. Vidhu is again the President of Perambra Press Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334116/np-vidhu-is-again-the-president-of-perambra-press-club"
published_at: "2025-12-31T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695551883e763_press.JPG"
keywords: []
---

# എന്‍.പി വിധു വീണ്ടും പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡന്റ്

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രസിഡന്റായി എന്‍.പി വിധു തുടരും. പേരാമ്പ്ര പ്രസ് ക്ലബ്ബിന്റെ ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി ദേവരാജ് കന്നാട്ടിയെയും ട്രഷററായി കെ വത്സരാജിനെയും വൈസ് പ്രസിഡന്റായി ഇ. ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിയായി രാജന്‍ വര്‍ക്കിയെയും തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രസിഡന്റായി എന്‍.പി വിധു തുടരും. പേരാമ്പ്ര പ്രസ് ക്ലബ്ബിന്റെ ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി ദേവരാജ് കന്നാട്ടിയെയും ട്രഷററായി കെ വത്സരാജിനെയും വൈസ് പ്രസിഡന്റായി ഇ. ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിയായി രാജന്‍ വര്‍ക്കിയെയും തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റായ എന്‍.പി വിധുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സെക്രട്ടറി ശശി കിഴക്കന്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശരി കിഴക്കന്‍ പേരാമ്പ്ര പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പ്രശാന്ത് പാലേരി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ഇ ബാലകൃഷ്ണന്‍, സുരേഷ് നൊച്ചാട്, ഇബ്രാഹിം കല്പത്തൂര്‍, ദേവരാജ് കന്നാട്ടി, കുഞ്ഞബ്ദുളള വാളൂര്‍, യു.കെ ഷിജു, രാജന്‍ വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334116/np-vidhu-is-again-the-president-of-perambra-press-club)