---
title: "പന്നിമുക്ക് ചിറ്റാരിക്കല്‍ പരദേവതാ ക്ഷേത്രം തിറമഹോത്സവം സമാപിച്ചു "
english_title: "Pannimukku Chittarikkal Paradevata Temple concludes the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33417/pannimukku-chittarikkal-paradevata-temple-concludes-the-festival"
published_at: "2022-03-23T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623abc1626dc9_0000 WATER MARK.JPG"
keywords: []
---

# പന്നിമുക്ക് ചിറ്റാരിക്കല്‍ പരദേവതാ ക്ഷേത്രം തിറമഹോത്സവം സമാപിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍**: പന്നിമുക്ക് ചിറ്റാരിക്കല്‍ പരദേവതാ ക്ഷേത്രം തിറമഹോത്സവം സമാപിച്ചു. മലബാറിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചിറ്റാരിക്കല്‍ പരദേവതാ ക്ഷേത്രം.

## Article Content

**ചെറുവണ്ണൂര്‍**: പന്നിമുക്ക് ചിറ്റാരിക്കല്‍ പരദേവതാ ക്ഷേത്രം തിറമഹോത്സവം സമാപിച്ചു. മലബാറിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചിറ്റാരിക്കല്‍ പരദേവതാ ക്ഷേത്രം.

മാത്രമല്ല കേരളത്തിലെ ചുരുക്കം ഗന്ധര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണ് ചിറ്റാരിക്കല്‍. ചെറുവോട്ട് സദാശിവന്‍ നമ്പിയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്ര പൂജകള്‍ നടന്നത്.

മാര്‍ച്ച് 16 ന് കൊടിയേറിയ ചിറ്റാരിക്കല്‍ പരദേവത ക്ഷേത്രത്തില്‍ മാര്‍ച്ച് 22ന് വൈകുന്നേരം 6 മണിക്ക് ആവളയില്‍ നിന്നും ഇളനീര്‍ കുലവരവും കൊല്ലന്‍ വരവും നടന്നു.

22 ന് രാത്രി പരദേവതയുടെ വെള്ളാട്ടോടെ തിറ ഉത്സവം ആരംഭിച്ചു. തുടര്‍ന്ന് ഭഗവതി തിറയും, 23 ന് രാവിലെ ഗുളികന്‍ തിറയോടും കൂടി ഉത്സവം അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33417/pannimukku-chittarikkal-paradevata-temple-concludes-the-festival)