---
title: "കാട്ട്പന്നികള്‍ വിളവെടുക്കാനായ നെല്‍പ്പാടങ്ങള്‍ നശിപ്പിച്ചു"
english_title: "Wild boars destroyed rice fields that were ready for harvest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334328/wild-boars-destroyed-rice-fields-that-were-ready-for-harvest"
published_at: "2026-01-02T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695757894d82a_cheruvannur.JPG"
keywords: []
---

# കാട്ട്പന്നികള്‍ വിളവെടുക്കാനായ നെല്‍പ്പാടങ്ങള്‍ നശിപ്പിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **മുയിപ്പോത്ത് കാട്ട്പന്നികള്‍ കൂട്ടത്തോടെ ഇറങ്ങി വിളവെടുക്കാനായ നെല്‍പ്പാടങ്ങള്‍ നശിപ്പിച്ചു. മുയിപ്പോത്ത് കഴുക്കോട് പാടശേഖരത്തിലെ നെല്‍കൃഷി പാടങ്ങളില്‍ കാട്ട് പന്നികള്‍ കൂടത്തോടെ ഇറങ്ങിയാണ് നെല്‍കൃഷി നശിപ്പിച്ചത്.

## Article Content

**മുയിപ്പോത്ത്: **മുയിപ്പോത്ത് കാട്ട്പന്നികള്‍ കൂട്ടത്തോടെ ഇറങ്ങി വിളവെടുക്കാനായ നെല്‍പ്പാടങ്ങള്‍ നശിപ്പിച്ചു. മുയിപ്പോത്ത് കഴുക്കോട് പാടശേഖരത്തിലെ നെല്‍കൃഷി പാടങ്ങളില്‍ കാട്ട് പന്നികള്‍ കൂടത്തോടെ ഇറങ്ങിയാണ് നെല്‍കൃഷി നശിപ്പിച്ചത്.

നശിപ്പിക്കപ്പെട്ട പാടങ്ങള്‍ ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ ഹിബ ടി, പേരാമ്പ്രബ്ലോക്ക് അംഗം ആദില നിബ്രാസ്, പഞ്ചായത്തംഗങ്ങളായ ശ്രീഷ ഗണേഷ്, ഇ.പി സജീവന്‍, കെ .പി അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നെല്‍കൃഷി സന്ദര്‍ശിച്ചു. കൂട്ടത്തോടെ പന്നികള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിന് അടിയന്തിര പരിഹാരം കണ്ടെത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് നടന്ന കര്‍ഷകരുടെ കണ്‍വെന്‍ഷന്‍ കൃഷി ഓഫീസര്‍ ഹിബ ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെ ആദരിച്ചു. വി കെ നൗഫല്‍ അധ്യക്ഷത വഹിച്ചു. കരീം കോച്ചേരി, പാച്ചില നിലത്ത് കുഞ്ഞമ്മദ് , വി.കുഞ്ഞബ്ദുല്ല ,സത്യന്‍ , കുഞ്ഞികൃഷ്ണന്‍, ടി.രാജീവന്‍ , കീരിയോട്ട് മൊയ്തി തുടങ്ങിയവര്‍ സംസാരിച്ചു. സുഭാഷ് മനയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍ ടി ഗോപാലന്‍ നന്ദിയും പറഞ്ഞു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334328/wild-boars-destroyed-rice-fields-that-were-ready-for-harvest)