---
title: "ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം"
english_title: "Basic Life Support Training."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334341/basic-life-support-training"
published_at: "2026-01-02T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69575db942173_cheruvannur.JPG"
keywords: []
---

# ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം

> **Lead Summary:** **നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എസ്പിസി യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടുവണ്ണൂര്‍ ഹൈസ്‌കൂളില്‍ സമാപിച്ചു. ക്യാമ്പില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട്, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എസ്പിസി യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടുവണ്ണൂര്‍ ഹൈസ്‌കൂളില്‍ സമാപിച്ചു. ക്യാമ്പില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട്, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

സീനിയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് ചുമതലയുള്ള റൈനിഷ് കാരയാട്, അഷിത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കേഡറ്റുകളുടെ രക്ഷിതാക്കളും ക്വാമ്പില്‍ പങ്കെടുത്തു.

പരിപാടിയില്‍ നടുവണ്ണൂര്‍ ഹൈസ്‌കൂള്‍ എസ് പി സി യൂണിറ്റിന്റെ ചുമതലയുള്ള ബാലുശ്ശേരി പോലീസ് ഓഫീസര്‍ രാഹുല്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ മുകുന്ദന്‍ വൈദ്യര്‍ എന്നിവരും പ്രായോഗിക പരിശീലനങ്ങള്‍ നല്‍കി.

സ്‌കൂള്‍ മുറ്റത്ത് കൃത്രിമമായി തീപിടുത്തം ഉണ്ടാക്കി ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിച്ച് തീ അണക്കുന്നതും റോപ്പ് റെസ്‌ക്യൂ നോട്ടുകള്‍ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തുന്നതും പ്രയോഗികമായി കാണിച്ചത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായിമാറി. .എസ് പി സി യൂണിറ്റ് ലീഡര്‍ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334341/basic-life-support-training)