---
title: "പേരാമ്പ്ര സെന്റ് ഫ്രാന്‍സീസ് ഓഫ് അസ്സീസി ദേവാലയ തിരുനാളിന് കൊടിയേറി"
english_title: "Flag hoisted for the thirunal aghosham of St. Francis of Assisi Church, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334494/flag-hoisted-for-the-thirunal-aghosham-of-st-francis-of-assisi-church-perambra"
published_at: "2026-01-03T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69588dfb1d703_0000_ATTACH__ST_FRANCIS.jpg"
keywords: []
---

# പേരാമ്പ്ര സെന്റ് ഫ്രാന്‍സീസ് ഓഫ് അസ്സീസി ദേവാലയ തിരുനാളിന് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സെന്റ് ഫ്രാന്‍സീസ് ഓഫ് അസ്സീസി ദേവാലയത്തില്‍ രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാനസിസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി. ജനുവരി 2,3,4,5 തിയ്യതികളിലായാണ് തിരുനാള്‍ ആഘോഷം നടത്തപ്പെടുന്നത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സെന്റ് ഫ്രാന്‍സീസ് ഓഫ് അസ്സീസി ദേവാലയത്തില്‍ രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാനസിസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി. ജനുവരി 2,3,4,5 തിയ്യതികളിലായാണ് തിരുനാള്‍ ആഘോഷം നടത്തപ്പെടുന്നത്.

ഇടവക തിരുനാള്‍ ആഘോഷത്തിന്റെ കൊടിയേറ്റം വികാരി ഫാ.ജോര്‍ജ്ജ് കുഴിവിളയില്‍ നിര്‍വ്വഹിച്ചു. അസിസ്സന്റ് വികാരി ഫാ. ടിബിന്‍ നെടുമറ്റത്തില്‍, ഫാ. ജോണ്‍സണ്‍ അരശ്ശേരി, പാരിഷ് സെക്രട്ടറി അഡ്വ. രാജേഷ് മഞ്ചേരില്‍, കൈക്കാരന്മരായ ഷാജു പുളിക്കത്താഴെ, പ്രകാശ് കടുവാകുളങ്ങര, ജെയിന്‍ കല്ലുവേലികുന്നേല്‍, ബെന്നി വെമ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കുണ്ടായിത്തോട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോണ്‍സന്‍ അരശേരിയുടെ കാര്‍മ്മികത്വത്തില്‍ വുശുദ്ധ കുര്‍ബാനയും ഇടവക ദിനാഘോഷവും ഇടവകയിലെ കുടുംബാംഗങ്ങളുടെ കലാവിരുന്നും നേര്‍ച്ച ഭക്ഷണവും നടന്നു.

തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് 3 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയും 4.30 ന് ആഘോഷമായ തുരുനാള്‍ കുര്‍ബാനയും വചന സന്ദേശവും കുരാച്ചുണ്ട് സെന്റ് തോമസ് ഫെറോന പള്ളി വികാരി ഫാ. വിന്‍സന്റ് കണ്ടത്തില്‍ നിര്‍വ്വഹിക്കും. വൈകിട്ട് 6 മണിയോടെ പേരാമ്പ്ര പട്ടണത്തിലേക്ക് ഭക്തി നിര്‍ഭരമായ നിരുനാള്‍ പ്രദക്ഷിണം. 8 മണിക്ക് പരുശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും തുടര്‍ന്ന് സ്‌നേഹവിരുന്നും, വദ്യേമളവും നടക്കും.

പ്രധാന തുരുനാള്‍ ദിനമായ ജനുവരി 4 ഞായറാഴ്ച കാലത്ത് 10 മണിക്ക് കണ്ണൂര്‍ പാവനാത്മ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. വിനോദ് മങ്ങാട്ടിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ തുരുനാള്‍ കുര്‍ബാനയും വചന സന്ദേശവും, 11.30 ന് പ്രദക്ഷിണം തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും സ്‌നേഹവിരുന്നും നടക്കും.

തിരുനാളിന്റെ അവസാന ദിനമായ തിങ്കളാഴ്ച ഇടവകയിലെ മരിച്ചവരുടെ ഓര്‍മ്മദിനമാണ്. കാലത്ത് 6.30 വിശുദ്ധ കുര്‍ബാനക്കും ഒപ്പീസിനും ശേഷം കൊടി ഇറക്കുന്നതോടെ പേരാമ്പ്ര സെന്റ് ഫ്രാന്‍സീസ് ഓഫ് അസ്സീസി ദേവാലയത്തിലെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന് സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334494/flag-hoisted-for-the-thirunal-aghosham-of-st-francis-of-assisi-church-perambra)