---
title: "ജലദിനത്തില്‍ ജലദിന സന്ദേശവും പ്രതിജ്ഞയും സംഘടിപ്പിച്ചു "
english_title: "Water Day message and vows were organized on Water Day meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33450/water-day-message-and-vows-were-organized-on-water-day-meppayoor"
published_at: "2022-03-23T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623add2503680_0000 WATERMARK.jpg"
keywords: []
---

# ജലദിനത്തില്‍ ജലദിന സന്ദേശവും പ്രതിജ്ഞയും സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തും, ജലജീവന്‍ മിഷനും, ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ മേപ്പയൂരില്‍ ജലദിന പരിപാടികള്‍ സംഘടിപ്പിച്ചു. ജലദിന സന്ദേശം, പ്രതിജ്ഞ, സമ്മേളനം എന്നിവയാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തും, ജലജീവന്‍ മിഷനും, ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ മേപ്പയൂരില്‍ ജലദിന പരിപാടികള്‍ സംഘടിപ്പിച്ചു. ജലദിന സന്ദേശം, പ്രതിജ്ഞ, സമ്മേളനം എന്നിവയാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ടൗണ്‍ വാര്‍ഡ് അംഗം ഇ.കെ. റാബിയ, പ്രതിജ്ഞ ചൊല്ലി കൊടുത്തു. സോഷ്യോ ഇക്കോണമിക്ക് യൂനിറ്റ് ഫൗണ്ടേഷന്‍ പ്രതിനിധി ടി.പി. രാധാ കൃഷ്ണന്‍, ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ എ.എം. കുഞ്ഞിരാമന്‍, സെക്രട്ടറി പി.കെ. ഷിംജിത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീജയ അംഗങ്ങളായ ദീപ കേളോത്ത്, വി.പി. ബിജു, മിനി അശോകന്‍, സറീന ഒളോറ, ശ്രീജ വടക്കെ പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33450/water-day-message-and-vows-were-organized-on-water-day-meppayoor)