---
title: "എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു"
english_title: "NSS unit's seven-day camp concludes at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334534/nss-units-seven-day-camp-concludes-at-avala"
published_at: "2026-01-03T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958bb9e9600b_cambv.jpg"
keywords: []
---

# എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു

> **Lead Summary:** **ആവള: വേളം** ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. ആവളയില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ആവള: വേളം** ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. ആവളയില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം പി. മുംതാസ്, വിജയന്‍ ആവള, ഒലിപ്പില്‍ മമ്മു, എം.എം. രഘുനാഥ്, വി.ബി ബിനീഷ്, വി.പി ഷൈനി, പി.സി കുഞ്ഞമ്മത്, എം.പി രവീന്ദ്രന്‍, എന്‍.എസ്എസ് പ്രോഗ്രാം ഓഫീസ്സര്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334534/nss-units-seven-day-camp-concludes-at-avala)