---
title: "കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു"
english_title: "A girl drowned while bathing in the Kuttiadi river."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334558/a-girl-drowned-while-bathing-in-the-kuttiadi-river"
published_at: "2026-01-03T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958d8db65c5e_cheruvannur.JPG"
keywords: []
---

# കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി അടുക്കത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യില്‍ നജ യാണ് മരിച്ചത് .

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി അടുക്കത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യില്‍ നജ യാണ് മരിച്ചത് .

കുറ്റ്യാടിയിലെ ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി . ഇന്ന് പകല്‍ പതിനൊന്നരയോടെയാണ് സംഭവം . ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാര്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമാന ആശുപത്രിയില്‍ നിന്ന് മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334558/a-girl-drowned-while-bathing-in-the-kuttiadi-river)