---
title: "ഏറ്റെടുത്ത ഉത്തരവാദിത്വം ക്രിയാത്മകമായി വിനിയോഗിക്കണം; പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍"
english_title: "The responsibility taken should be utilized constructively; Panakkad Syed Hamidali Shihab Thangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334611/the-responsibility-taken-should-be-utilized-constructively-panakkad-syed-hamidali-shihab-thangal"
published_at: "2026-01-03T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69593f35213e3_gh.JPG"
keywords: []
---

# ഏറ്റെടുത്ത ഉത്തരവാദിത്വം ക്രിയാത്മകമായി വിനിയോഗിക്കണം; പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ജബലുന്നൂര്‍ ഇസ് ലാമിക് കോംപ്ലക്‌സ് ഭാരവാഹികളും, അംഗങ്ങളുമായ പുതുതായി ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ജബലുന്നൂര്‍ ഇസ് ലാമിക് കോംപ്ലക്‌സ് ഭാരവാഹികളും, അംഗങ്ങളുമായ പുതുതായി ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏറ്റെടുത്ത ഉത്തരവാദിത്വം ക്രിയാത്മകമായും, ആത്മാര്‍ത്ഥമായും വിനിയോഗിക്കണമെന്നും, ജനങ്ങള്‍ക്ക് അങ്ങിനെയുള്ള ഒരു വിശ്വാസം നിങ്ങളിലുള്ള തുകൊണ്ടാണ്ട് നിങ്ങള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജബലുന്നൂര്‍ ജനറല്‍ സെക്രട്ടറി റഫീഖ് സകരിയ ഫൈസി അധ്യക്ഷത വഹിച്ചു. പി.എം കോയ മുസ് ല്യാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സില്‍ എക്‌സലന്‍സി അവാര്‍ഡ് ജേതാവ് സി.എച്ച് ഇബ്രാഹിം കുട്ടി, പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുംകര ഇബ്രാഹിം, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിണറുള്ളതില്‍ മൊയ്തു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം കരിമ്പില്‍ പൊയില്‍ യൂസുഫ്, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് അംഗം കോടേരി മൊയ്തി, നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം ടി.പി നാസര്‍, അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം വി.വി.എം ബഷീര്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബഷീര്‍ മറയത്തുങ്ങല്‍, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം വി.പി ജാഫര്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം ഇസ്മയില്‍, ഇ.എം അഷറഫ്, ഷരീഫ് കയനോത്ത് എന്നിവര്‍ക്ക് ഹമീദലി തങ്ങള്‍ മൊമന്റോ നല്‍കി അനുമോദിച്ചു.

ചടങ്ങിനോടനുബന്ധിച്ച് നടന്ന ഏക്ഷന്‍ ലീഡേഴ്‌സ് മീറ്റില്‍ ഡോ: പി നജ്മുദ്ദീന്‍ ക്ലാസ്സെടുത്തു. ചെരിപ്പേരി മൂസ്സഹാജി ഹമീദലി തങ്ങള്‍ക്ക് ഹാരാര്‍പ്പണം നടത്തി. സി.എച്ച് ഇബ്രാഹിംകുട്ടി, സി.കെ ഇബ്രാഹിം, വി.കെ കുഞ്ഞബ്ദുളള, എം.കെ പരീത്, ഇ.കെ അഹമ്മദ് മൗലവി, ഇ ഷമീര്‍, ഒ മമ്മു, എം.പി മൊയ്തീന്‍ ഹാജി, സി.പി ഹമീദ്, ടി ഹസ്സന്‍ കോയ, എന്‍.കെ അഷറഫ്, ആര്‍.കെ മുഹമ്മദ്, കെ.പി അബ്ദുല്‍ ഹമീദ്, നിയാസ് കക്കാട്, എം.കെ ഫസലുറഹ്‌മാന്‍, എന്‍.എം കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. അസീസ് ഫൈസി കടിയങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ അബ്ദുറഹിമാന്‍ ചാവട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334611/the-responsibility-taken-should-be-utilized-constructively-panakkad-syed-hamidali-shihab-thangal)