---
title: "വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം "
english_title: "People's lives and property must be protected from wildlife attacks perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33465/peoples-lives-and-property-must-be-protected-from-wildlife-attacks-perambra"
published_at: "2022-03-23T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623aebd0a869e_0000 WATERMARK.jpg"
keywords: []
---

# വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം 

> **Lead Summary:** ** പേരാമ്പ്ര: **വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നും ചെമ്പനോടയില്‍ നടന്ന ശ്രദ്ധ ക്ഷണിക്കല്‍ സമരം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര: **വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നും ചെമ്പനോടയില്‍ നടന്ന ശ്രദ്ധ ക്ഷണിക്കല്‍ സമരം ആവശ്യപ്പെട്ടു.

പേരാമ്പ്ര മണ്ഡലം എഐവൈഎഫ് നേതൃത്വത്തില്‍ നടന്ന പരിപാടി എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ: കെ.കെ. സമദ് ഉദ്ഘാടനം ചെയ്തു. ജിജോയ് ആവള സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. രാജു അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷക അവാര്‍ഡ് ജേതാവ് വര്‍ഗ്ഗീസ് ജോര്‍ജിനെയും മികച്ച കര്‍ഷക ലില്ലി സെബാസ്റ്റ്യനെയും സദസ്സില്‍ ആദരിച്ചു.

ജില്ലാ സെക്രട്ടറി ശ്രീജിത്ത് മൊടപ്പിലായി, സിപിഐ നേതാവ് കെ.കെ. ഭാസ്‌കരന്‍, എഐവൈഎഫ് നേതാക്കളായ കെ.പി. ബിനൂബ്, അഭിജിത്ത് കോറോത്ത്, റിയാസ് അഹമ്മദ്, ധനേഷ് കാരയാട്, ടി.കെ. രവി, എ.കെ. രഞ്ജിത്ത്, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വി.വി. കുഞ്ഞിക്കണ്ണന്‍, മനോജ് കുബ്ലാനി, പി.കെ. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33465/peoples-lives-and-property-must-be-protected-from-wildlife-attacks-perambra)