---
title: "ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് പൗര്‍ണ്ണമി പദ്ധതി ആരംഭിച്ചു "
english_title: "From Darkness to Light Pournami Project launched at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334668/from-darkness-to-light-pournami-project-launched-at-perambra"
published_at: "2026-01-04T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a0d68cc277_ftrr.jpg"
keywords: []
---

# ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് പൗര്‍ണ്ണമി പദ്ധതി ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ സോളാര്‍ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന പൗര്‍ണ്ണമി പദ്ധതി ആരംഭിച്ചു. പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. കേവലം ഇരുട്ടിനെ മാറ്റാനുള്ള വെളിച്ചമല്ലെന്നും ഇരുളടഞ്ഞ ചിന്താഗതിയിലേക്കുള്ള പ്രകാശം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ സോളാര്‍ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന പൗര്‍ണ്ണമി പദ്ധതി ആരംഭിച്ചു. പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. കേവലം ഇരുട്ടിനെ മാറ്റാനുള്ള വെളിച്ചമല്ലെന്നും ഇരുളടഞ്ഞ ചിന്താഗതിയിലേക്കുള്ള പ്രകാശം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

സി.കെ അജീഷിന്റെ തെരഞ്ഞെടുപ്പ് മാനി ഫെസ്റ്റോയിലെ ഒന്നാമത്തെ ഇനമായിരുന്നു തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പൗര്‍ണ്ണമി പദ്ധതി. ചടങ്ങില്‍ വാര്‍ഡ് അംഗം സി.കെ അജീഷ് അധ്യക്ഷത വഹിച്ചു.

ദിലീപ് കണ്ടാത്ത്, വി.വി ദിനേശന്‍, പി.എം പ്രകാശന്‍, അന്‍വര്‍ഷാ നൊച്ചാട്, പി.സി ഹൈറുന്നീസ, ഹംസ മാവിലാട്ട്, രജീഷ്, ടി കുഞ്ഞമ്മത്, അബൂബക്കര്‍ പനോട്ട്, അസീസ്, വി.കെ ബഷീര്‍, എ.വി സന്തോഷ്, വികാസ് മരുതോളി, വി.പി.കെ റഷീദ്, നവാസ് അരിയൂറ, ഷെറീന പൂവുള്ളോട്ട്, അബ്ദുള്ളക്കുട്ടി, വി.പി ജാബിര്‍, വാവള്ളോട്ട് പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334668/from-darkness-to-light-pournami-project-launched-at-perambra)