---
title: "അധ്യാപക അവാര്‍ഡ് ജേതാക്കള്‍ ഒത്തുചേര്‍ന്നു "
english_title: "Teacher Award winners gather"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334694/teacher-award-winners-gather"
published_at: "2026-01-04T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a3a0b59539_ty.JPG"
keywords: []
---

# അധ്യാപക അവാര്‍ഡ് ജേതാക്കള്‍ ഒത്തുചേര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര:** കേരള അവാര്‍ഡ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ രൂപീകരണ യോഗവും സംഗമവും സംഘടിപ്പിച്ചു. തൃശൂര്‍-സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയവരുടെ സംഘടനായ കേരള അവാര്‍ഡ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ രൂപീകരണ യോഗവും സംഗമവും അമൃത സ്പീച്ച് & ഹിയറിങ് സ്‌കൂള്‍ പ്രധാനാധ്യാപിക ജാന്‍സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കേരള അവാര്‍ഡ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ രൂപീകരണ യോഗവും സംഗമവും സംഘടിപ്പിച്ചു. തൃശൂര്‍-സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയവരുടെ സംഘടനായ കേരള അവാര്‍ഡ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ രൂപീകരണ യോഗവും സംഗമവും അമൃത സ്പീച്ച് & ഹിയറിങ് സ്‌കൂള്‍ പ്രധാനാധ്യാപിക ജാന്‍സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ശശിധരന്‍ കല്ലേരി അധ്യക്ഷത വഹിച്ചു. സുരേഷ് കാട്ടിലങ്ങാടി, കെ.എസ്. ജയരാജ്, മിനി മാത്യു, കെ.ടി. ജോഷി മോന്‍, പി. സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 17 അംഗ എക്‌സിക്യൂട്ടീവ് രൂപീകരിച്ചു. സംസ്ഥാന ഭാരവാഹികളായി ശശിധരന്‍ കല്ലേരി പ്രസിഡന്റ്, സി.ബി. ഷക്കീല, അബ്ദുള്‍ ഷുക്കൂര്‍ വൈസ് പ്രസിഡന്റ്മാര്‍, സുരേഷ് കാട്ടിലങ്ങാടി ജനറല്‍ സെക്രട്ടറി, കെ.എസ്. ജയരാജ്, സി.വി. ലിജി മോള്‍, മിനി മാത്യു ജോയിന്റ് സെക്രട്ടറിമാര്‍, കെ.ടി. ജോഷിമോന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334694/teacher-award-winners-gather)