---
title: "ദേശീയ ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ ഇ ആദര്‍ശിന് ആദരമൊരുക്കി പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി"
english_title: "Palayad Sree Krishna Temple Committee pays tribute to E Adarsh, who won the National Photography Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334698/palayad-sree-krishna-temple-committee-pays-tribute-to-e-adarsh-who-won-the-national-photography-award"
published_at: "2026-01-04T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a4a134b87a_jii.JPG"
keywords: []
---

# ദേശീയ ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ ഇ ആദര്‍ശിന് ആദരമൊരുക്കി പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **ഫോട്ടോഗ്രാഫിയില്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ച കിഴക്കന്‍ പേരാമ്പ്ര സ്വദേശി ഇ ആദര്‍ശിന് കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ ആദരം. സ്‌കോര്‍ ഷോട്ട് ദേശീയ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി മത്സരത്തിലാണ് ആദര്‍ശിനെ ദേശീയ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര: **ഫോട്ടോഗ്രാഫിയില്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ച കിഴക്കന്‍ പേരാമ്പ്ര സ്വദേശി ഇ ആദര്‍ശിന് കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ ആദരം. സ്‌കോര്‍ ഷോട്ട് ദേശീയ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി മത്സരത്തിലാണ് ആദര്‍ശിനെ ദേശീയ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദര്‍ശ് പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. കൊച്ചി ഡീമോക്‌സ് ടെക്‌നോളജിയില്‍ സീനിയര്‍ സോഫ്ട് വെയര്‍ എഞ്ചിനിയര്‍ കൂടിയാണ് ആദര്‍ശ്. പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് ആദര്‍ശിന് ഉപഹാരം നല്‍കി ആദരിച്ചു.

കെ.സി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രകാശ് കെ പണിക്കര്‍, ശോഭാ ബാലകൃഷ്ണന്‍, കെ.സി മധുസൂധനന്‍, പി.കെ. ചന്ദ്രന്‍, കെ.കെ ബിജു, തങ്കം മാരസ്യാര്‍, ഇ. മഞ്ജുള, ലളിത രവീന്ദ്രന്‍, പി.പി. പ്രസന്ന, രമ്യ സജിത്ത്, ഗീത പൊറായില്‍, കെ വസന്ത തുടങ്ങിയവര്‍ സംസാരിച്ചു. ഇ.ജി വിജയകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334698/palayad-sree-krishna-temple-committee-pays-tribute-to-e-adarsh-who-won-the-national-photography-award)