---
title: "വടകരയിലെ പ്രമുഖ ഡിസൈനര്‍ സുശാന്ത് സരിഗ അന്തരിച്ചു"
english_title: "Prominent designer from Vadakara, Sushant Sariga, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334701/prominent-designer-from-vadakara-sushant-sariga-passed-away"
published_at: "2026-01-04T16:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a437b53601_ttttttty.JPG"
keywords: []
---

# വടകരയിലെ പ്രമുഖ ഡിസൈനര്‍ സുശാന്ത് സരിഗ അന്തരിച്ചു

> **Lead Summary:** **തിരുവള്ളൂര്‍: **വടകരയിലെ പ്രമുഖ ഡിസൈനറും സിപിഐ(എം) നേതാവുമായ സുശാന്ത് സരിഗ അന്തരിച്ചു. ഇന്ന് രാവിലെ വീട്ടില്‍ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രൂവിഷന്‍ ന്യൂസിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് സുശാന്ത് സരിഗ ആണ്.

## Article Content

**തിരുവള്ളൂര്‍: **വടകരയിലെ പ്രമുഖ ഡിസൈനറും സിപിഐ(എം) നേതാവുമായ സുശാന്ത് സരിഗ അന്തരിച്ചു. ഇന്ന് രാവിലെ വീട്ടില്‍ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രൂവിഷന്‍ ന്യൂസിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് സുശാന്ത് സരിഗ ആണ്.

വടകരയില്‍ സരിഗ എന്ന പേരില്‍ ഡിസൈന്‍ സ്ഥാപനം നടത്തി വരികയായിരുന്നു സുശാന്ത് സരിഗ. വടകരയിലെ പ്രമുഖ ഡിസൈനര്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹം. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സിപിഐ (എം) തിരുവള്ളൂര്‍ അയ്യനവയല്‍ ബ്രാഞ്ച് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ രാഘവന്‍. മാതാവ് റീന. ഭാര്യ അഗന്യ. മക്കള്‍ സഗ്നവ്, സംസ്‌കൃതി. സഹോദരങ്ങള്‍ സന്ദേശ്, സംഗീത്. തിരുവള്ളൂര്‍ സിപിഐ (എം) ഓഫീസിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് അന്തിമോപചാരവും ആദരാഞ്ജലികളും അര്‍പ്പിക്കാന്‍ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നു. സുശാന്ത് സരിഗയുടെ അകാല വിയോഗം വടകരയെയും തിരുവള്ളൂരിനെയും വലിയ ദുഃഖത്തില്‍ ആഴ്ത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334701/prominent-designer-from-vadakara-sushant-sariga-passed-away)