---
title: "പേരാമ്പ്രയില്‍ മെഡ്‌നിക് ഫാമിലി മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു"
english_title: "Inauguration of the Mednik Family Medical Center at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334711/inauguration-of-the-mednik-family-medical-center-at-perambra"
published_at: "2026-01-04T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a79162e745_med.JPG"
keywords: []
---

# പേരാമ്പ്രയില്‍ മെഡ്‌നിക് ഫാമിലി മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാമ്പ്ര: കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പേരാമ്പ്രയുടെ ആരോഗ്യ പരിചരണ രംഗത്ത് മുതല്‍കൂട്ടായി മാറിയ മെഡ്‌നിക് ഫാമിലി മെഡിക്കല്‍ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. പേരാമ്പ്ര ചെമ്പ്ര റോഡില്‍ വയലാളി പള്ളിക്ക് എതിര്‍വശമായാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടി മെഡ്‌നിക് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പേരാമ്പ്ര പൗരാവലിയുടെ സാന്നിധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതിന്‍ സാഗര്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പേരാമ്പ്രയുടെ ആരോഗ്യ പരിചരണ രംഗത്ത് മുതല്‍കൂട്ടായി മാറിയ മെഡ്‌നിക് ഫാമിലി മെഡിക്കല്‍ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. പേരാമ്പ്ര ചെമ്പ്ര റോഡില്‍ വയലാളി പള്ളിക്ക് എതിര്‍വശമായാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടി മെഡ്‌നിക് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പേരാമ്പ്ര പൗരാവലിയുടെ സാന്നിധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതിന്‍ സാഗര്‍ അധ്യക്ഷത വഹിച്ചു.

ഡയബറ്റിക് കാര്‍ഡ് ഡോ. പി മുഹമ്മദ് (സീനിയര്‍ ജനറല്‍ പ്രാക്ടീഷണര്‍ റിലീഫ് ക്ലിനിക് മേപ്പയ്യൂര്‍) അമ്മദ് കൊടുവള്ളിക്ക് കൈമാറി. മെഡ്‌നിക് പ്രിവിലേജ് കാര്‍ഡ് കൈമാറല്‍ അസെറ്റ് ചെയര്‍മാന്‍ ഡോ. സി.എച്ച് ഇബ്രാഹിം കുട്ടി പേരാമ്പ്ര പ്രസ് ക്ലബ്ബ് സെക്രട്ടറി ദേവരാജ് കന്നാട്ടിക്ക് കൈമാറി നിര്‍വ്വഹിച്ചു. മെഡ്നിക് ഇഎംകെ കാര്‍ഡ് പേരാമ്പ്ര ഡിവിഷന്‍ ജില്ല പഞ്ചായത്ത് അംഗം ഡോ. കെ.കെ ഹനീഫ ഇഎംകെ പ്രതിനിധി മുഹമ്മദ് കുരുവത്ത് കണ്ടിക്ക് കൈമാറി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് പ്രഖ്യാപനം മുന്‍ എം എല്‍ എ കെ കുഞ്ഞമ്മദും നടത്തി.

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മെഡ്‌നിക് പാര്‍ട്ട്‌നര്‍ അബ്ദുറഹിമാന്റെ മകന്‍ റാഹിലിനെ ഡോ. അഖിലും മെഡ്‌നിക്കില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോ. ആമിനയെ ഡോ. ജാസിമും ഉപഹാരം നല്‍കി ആദരിച്ചു. 

കൂത്താളി പഞ്ചായത്ത് പ്രസിഡന്റ്  ഉമ്മര്‍ തണ്ടോറ, പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  ഷാഫി, ബിജെപി ജില്ലാ കമ്മിറ്റി അംഗം ബാലകൃഷ്ണന്‍, പേരാമ്പ്ര പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ശ്രീനിവാസന്‍, വ്യാപാരി വ്യവസായി സമിതി പി.എം മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  കൈലാസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. മാനേജിംഗ് പാര്‍ട്ണര്‍ ഡോ. മുഹമ്മദ് തസ്‌നീം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷാഫി പുറായില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334711/inauguration-of-the-mednik-family-medical-center-at-perambra)