---
title: "കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാല്പതാം വര്‍ഷികാഘോഷവും യാത്രയയപ്പും നടന്നു "
english_title: "Koothali Vocational Higher Secondary School 40th Anniversary Celebration and Farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33476/koothali-vocational-higher-secondary-school-40th-anniversary-celebration-and-farewell"
published_at: "2022-03-23T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623af64be41f8_0000 WATERMARK.jpg"
keywords: []
---

# കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാല്പതാം വര്‍ഷികാഘോഷവും യാത്രയയപ്പും നടന്നു 

> **Lead Summary:** **കൂത്താളി: **കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാല്പതാം വര്‍ഷിക ആഘോഷവും യാത്രയയപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ. അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്താളി: **കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാല്പതാം വര്‍ഷിക ആഘോഷവും യാത്രയയപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ. അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ടി. രാജശ്രീ, വാര്‍ഡ് അംഗങ്ങളായ പി. നളിനി, ആയിഷ, പിടിഎ പ്രസിഡന്റ് ടി.കെ. അനില്‍ കുമാര്‍, പ്രധാനധ്യാപിക പി. സുജാത, സ്റ്റാഫ് സെക്രട്ടറി എ.ജെ. ശ്രീജ, പി.എം. രാഘവന്‍, ജയദേവന്‍, കെ.എം. ഗോവിന്ദന്‍, ദിനേശ് കാപ്പുങ്കല്‍, കെ.ടി. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.എസ്. റീന, ഇംഗ്ലീഷ് അധ്യാപകന്‍ പി. അഷ്റഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും വിവിധ കലാ പരിപാടികള്‍ നടന്നു. മജീഷ് കാരയാട് നയിച്ച നാടന്‍ പാട്ടുകള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ പി.കെ. ഷിബിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ കെ.കെ. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33476/koothali-vocational-higher-secondary-school-40th-anniversary-celebration-and-farewell)