---
title: "തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു"
english_title: "Standing committee chairmen elected in local bodies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334787/standing-committee-chairmen-elected-in-local-bodies"
published_at: "2026-01-05T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b94248baa1_dre.jpg"
keywords: []
---

# തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു

> **Lead Summary:** **പേരാമ്പ്ര : **പുതുതായി ഭരണ ചുമതലയേറ്റ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരം സമിതി അധ്യഷരെ തെരഞ്ഞെടുത്തു. ഇന്ന് കാലത്ത് മുതലാണ് സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര : **പുതുതായി ഭരണ ചുമതലയേറ്റ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരം സമിതി അധ്യഷരെ തെരഞ്ഞെടുത്തു. ഇന്ന് കാലത്ത് മുതലാണ് സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തത്.

അതാത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് അധ്യക്ഷരെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ധനകാര്യം, ആരോഗ്യ- വിദ്യാഭ്യാസം, ക്ഷേമകാര്യം, വികസന കാര്യം എന്നീ നാല് സ്റ്റാന്റിംഗ് കമ്മിറ്റികളാണ് ഉണ്ടാവുക.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കുള്ള വനിതാ സംവരണ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് എല്‍ഡിഎഫിന്റെ കായണ്ണ ഡിവിഷന്‍ അംഗം കെ.സി ഗാനയെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് യുഡിഎഫിന്റെ ചെറുവണ്ണൂര്‍ ഡിവിഷനില്‍ ആദില നിബ്രാസിനേയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് എല്‍ഡിഎഫിന്റെ ചങ്ങരോത്ത് ഡിവിഷന്‍ യു അനിതയെയും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് വനിതകള്‍ നോമിനേഷന്‍ നല്‍കാത്തതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. വീണ്ടും ഒമ്പതാം തീയതി തെരഞ്ഞെടുപ്പ് നടത്തും.

ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെയുള്ള ദിവസങ്ങളിലായി നടക്കും.

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334787/standing-committee-chairmen-elected-in-local-bodies)