---
title: " ഉയരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു"
english_title: "Uyare Gender Campaign organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334788/uyare-gender-campaign-organized"
published_at: "2026-01-05T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b5e0d9a643_cheruvannur.JPG"
keywords: []
---

#  ഉയരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഉയരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഉയരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുനില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ്‌ചെയര്‍പേഴ്‌സന്‍ ഇ. ശ്രീജയ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. സിന്ധു, അനുജ, കെ.വി ഉഷ തുടങ്ങിയവര്‍ അര്‍പ്പിച്ചു സംസാരിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഇ.കെ ബിജി, ആര്‍പി എന്‍.പി ശോഭഎന്നിവര്‍ ക്ലാസ്സെടുത്തു. സിഡിഎസ് അംഗം നിഷ സ്വാഗതം പറഞ്ഞ ചടങ്ങിന് മനീഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334788/uyare-gender-campaign-organized)