---
title: "ജൈവ പച്ചക്കറി കൃഷി പ്രോത്സാഹന മത്സരം വിജയികള്‍ക്ക് അനുമോദനം "
english_title: "Congratulations to the winners of the Organic Vegetable Cultivation Promotion Competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33480/congratulations-to-the-winners-of-the-organic-vegetable-cultivation-promotion-competition"
published_at: "2022-03-23T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623af94524255_0000 WATER MARK.JPG"
keywords: []
---

# ജൈവ പച്ചക്കറി കൃഷി പ്രോത്സാഹന മത്സരം വിജയികള്‍ക്ക് അനുമോദനം 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ല വിദ്യാലയങ്ങളില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹന മത്സരത്തില്‍ പിള്ള പെരുവണ്ണ ജി എല്‍പി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ല വിദ്യാലയങ്ങളില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹന മത്സരത്തില്‍ പിള്ള പെരുവണ്ണ ജി എല്‍പി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.

കല്ലോട് എ എല്‍ പി യ്ക്കാണ് രണ്ടാം സ്ഥാനം. ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍ പി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചെറുവാളൂര്‍ ജി എല്‍ പി യില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു വിജയികള്‍ക്ക് സമ്മാനം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര മുഖ്യാതിഥിയായി. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരുകണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉപജില്ല ഓഫിസര്‍ ലത്തീഫ് കരയത്തൊടി, ഷിബു മാത്യു, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സി.സതീശന്‍, ബി.ആര്‍.സി ട്രെയിനര്‍ കെ. സത്യന്‍, എച്ച് എം ഫോറം കണ്‍വീനര്‍ ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33480/congratulations-to-the-winners-of-the-organic-vegetable-cultivation-promotion-competition)