---
title: "ചക്കിട്ടപാറ ടൗണിലെ കുഴികള്‍ മൂടണമെന്ന് താലൂക്ക് വികസനസമിതിയില്‍ പരാതി"
english_title: "Complaint to Taluk Development Committee demanding that potholes in Chakkittapara town be covered"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334811/complaint-to-taluk-development-committee-demanding-that-potholes-in-chakkittapara-town-be-covered"
published_at: "2026-01-05T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b75441ceb8_GFF.jpg"
keywords: []
---

# ചക്കിട്ടപാറ ടൗണിലെ കുഴികള്‍ മൂടണമെന്ന് താലൂക്ക് വികസനസമിതിയില്‍ പരാതി

> **Lead Summary:** **ചക്കിട്ടപാറ:** മലയോര ഹൈവേ നിര്‍മ്മിക്കുന്നതിനിടയില്‍ മാസങ്ങള്‍ക്കു മുമ്പ് ചക്കിട്ടപാറ ടൗണിലെ രണ്ടു കടകള്‍ക്ക് മുന്നില്‍ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് നിര്‍മ്മിച്ച വലിയ 2 കുഴികള്‍ മൂടാന്‍ സത്വര നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി നല്‍കി.

## Article Content

**ചക്കിട്ടപാറ:** മലയോര ഹൈവേ നിര്‍മ്മിക്കുന്നതിനിടയില്‍ മാസങ്ങള്‍ക്കു മുമ്പ് ചക്കിട്ടപാറ ടൗണിലെ രണ്ടു കടകള്‍ക്ക് മുന്നില്‍ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് നിര്‍മ്മിച്ച വലിയ 2 കുഴികള്‍ മൂടാന്‍ സത്വര നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി നല്‍കി.

സമിതി അംഗം രാജന്‍ വര്‍ക്കിയാണ് രേഖാമൂലം ആക്ഷേപം ഉന്നയിച്ചത്. ഈ കുഴികള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാണെന്നും കുഴികളില്‍ വീണ് പലര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോട് പല തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ല എന്നും മലയോര ഹൈവേയുടെ പ്രവര്‍ത്തി മാസങ്ങളായി ഇവിടെ തടസപ്പെട്ടിരിക്കുകയാണെന്നും ഇതിനും പരിഹാരമുണ്ടാവണമെന്നും രാജന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334811/complaint-to-taluk-development-committee-demanding-that-potholes-in-chakkittapara-town-be-covered)