---
title: "പ്രഥമ ശുശ്രൂഷയും അഗ്‌നി സുരക്ഷയും"
english_title: "First aid and fire safety"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334812/first-aid-and-fire-safety"
published_at: "2026-01-05T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b74240dc0a_moli_thomas.JPG"
keywords: []
---

# പ്രഥമ ശുശ്രൂഷയും അഗ്‌നി സുരക്ഷയും

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് ഹൈസ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ദ്വിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോര്‍ട്ട്, ഗാര്‍ഹിക സുരക്ഷ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **നൊച്ചാട് ഹൈസ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ദ്വിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോര്‍ട്ട്, ഗാര്‍ഹിക സുരക്ഷ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. അടിയന്തിര ഘട്ടങ്ങളിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനമായ സിപിആര്‍ നല്‍കുന്നത് കുട്ടികളെ പരിശീലിപ്പിച്ചു.

ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും വിവിധതരം റോപ് റസ്‌ക്യൂ പ്രവര്‍ത്തനങ്ങളിലും പ്രയോഗിക പരിശീലനം നല്‍കി.

നൊച്ചാട് ഹൈസ്‌കൂള്‍ എസ് പി സി ചുമതലയിലുള്ള സി പിഒ , കെ.സി എം നാസര്‍, എസിപിഒ വി.കെ ഷബിന, ഡി ഐ മാരായിട്ടുള്ള പേരാമ്പ്ര സിവില്‍ പോലീസ് ഓഫീസര്‍ കെ.ചന്ദ്രന്‍, രാധിക തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ സംശയങ്ങള്‍ക്ക് ഫയര്‍ ഓഫീസര്‍ മറുപടി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334812/first-aid-and-fire-safety)