---
title: "ലോറി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു"
english_title: "Lorry overturns, one dead"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334827/lorry-overturns-one-dead"
published_at: "2026-01-05T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b835f54b82_cheruvannur.JPG"
keywords: []
---

# ലോറി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **മൈസൂരില്‍ നിന്ന് കോഴിക്കോട് ബീവറേജിലേക്ക് മദ്യവുമായി ആയി വന്ന ലോറി ഫോര്‍ഡ് എക്കോ സ്പോര്‍ട് കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം .

## Article Content

**പേരാമ്പ്ര: **മൈസൂരില്‍ നിന്ന് കോഴിക്കോട് ബീവറേജിലേക്ക് മദ്യവുമായി ആയി വന്ന ലോറി ഫോര്‍ഡ് എക്കോ സ്പോര്‍ട് കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം .

കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട ലോറി കൈവരിയില്‍ ഇടിച്ച് മറിയുകയുമായിരുന്നു.

അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. ലോറി ഡ്രൈവറായ വയനാട് സ്വദേശി കൃഷ്ണന്‍ (30) ആണ് മരിച്ചത്.

ലോറിക്കിടയില്‍ കുടുങ്ങിയ കൃഷ്ണനെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ ഫൈസയിയുടെ നേതൃത്വത്തില്‍ വെള്ളിമാട് കുന്ന് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334827/lorry-overturns-one-dead)