---
title: "ചങ്ങരോത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് ഒറ്റക്കണ്ടത്തില്‍ തീപിടുത്തം"
english_title: "Fire breaks out in Ottakandam, 6th ward of Changaroth Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334941/fire-breaks-out-in-ottakandam-6th-ward-of-changaroth-panchayat"
published_at: "2026-01-06T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695ca6d016f13_dddddddddffffffffffff.jpg"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് ഒറ്റക്കണ്ടത്തില്‍ തീപിടുത്തം

> **Lead Summary:** ചങ്ങരോത്ത് : ചങ്ങരോത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് ഒറ്റക്കണ്ടം ഒലവ കുന്നുമ്മല്‍ റബര്‍ തോട്ടത്തിന് മുകള്‍ ഭാഗത്ത് അഗ്‌നിബാധ. 6 ഏക്കയോളം വരുന്ന സ്ഥലത്തിന്റെ പകുതിയോളം കത്തി നശിച്ചു.

## Article Content

ചങ്ങരോത്ത് : ചങ്ങരോത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് ഒറ്റക്കണ്ടം ഒലവ കുന്നുമ്മല്‍ റബര്‍ തോട്ടത്തിന് മുകള്‍ ഭാഗത്ത് അഗ്‌നിബാധ. 6 ഏക്കയോളം വരുന്ന സ്ഥലത്തിന്റെ പകുതിയോളം കത്തി നശിച്ചു.

പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ ശ്രീകാന്ത്, സോജു, വിജേഷ്, അരുണ്‍ പ്രസാദ്, രഗിനേഷ്, അശ്വിന്‍, വിനീത്, രജീഷ്, ഹോം ഗാര്‍ഡ് മാരായ അനീഷ് കുമാര്‍, വിജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വളരെ പെട്ടെന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചത് കാരണം തൊട്ടടുത്തുള്ള വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ സാധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334941/fire-breaks-out-in-ottakandam-6th-ward-of-changaroth-panchayat)