---
title: "വിരവിമുക്ത വാരം; വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു"
english_title: "Deworming Week; Volunteer training organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334959/deworming-week-volunteer-training-organized"
published_at: "2026-01-06T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cb3531c5da_ummer.jpg"
keywords: []
---

# വിരവിമുക്ത വാരം; വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി : **കുട്ടികളിലെ വിരബാധ തടയാന്‍ ആല്‍ബെന്‍ഡസോള്‍ ഗുളിക വിതരണം ചെയ്യുന്ന 'ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് വിരവിമുക്ത വാരത്തില്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.

## Article Content

**കൂത്താളി : **കുട്ടികളിലെ വിരബാധ തടയാന്‍ ആല്‍ബെന്‍ഡസോള്‍ ഗുളിക വിതരണം ചെയ്യുന്ന 'ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് വിരവിമുക്ത വാരത്തില്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.

സ്‌കൂള്‍ അധ്യാപകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്.

ദേശീയ വിര വിമുക്ത ദിനാചാരണ പരിപാടിയുടെ കൂത്താളി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ നിര്‍വഹിച്ചു. കൂത്താളി എയുപി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി ആദര്‍ശ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം ഇ.ടി സത്യന്‍, എം.കെ സിന്ധു, രജനീ മേരി തുടങ്ങിയവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ സുധീവ് ക്ലാസ്സ് എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334959/deworming-week-volunteer-training-organized)