---
title: "ജേതാക്കള്‍ക്ക് ആദരവൊരുക്കി കെഎസ്എസ്പിഎ"
english_title: "KSSPA felicitates the winners at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334998/ksspa-felicitates-the-winners-at-perambra"
published_at: "2026-01-06T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cdd1d0caba_ksspa.jpg"
keywords: []
---

# ജേതാക്കള്‍ക്ക് ആദരവൊരുക്കി കെഎസ്എസ്പിഎ

> **Lead Summary:** **കൂത്താളി :** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായവരെ ആദരിച്ചു.

## Article Content

**കൂത്താളി :** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായവരെ ആദരിച്ചു.

സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.എം സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം സെക്രട്ടറി വി.കെ രമേശന്‍ മാസ്റ്റര്‍, മഹിമരാഘവന്‍ നായര്‍, രാജന്‍ പുതിയേടത്ത്, പി.എം രവീന്ദ്രന്‍, വി. ശാന്ത, എ.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജന്‍കുന്നത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാബു മമ്പാട്ടില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334998/ksspa-felicitates-the-winners-at-perambra)