---
title: "ഒലീവ് പബ്‌ളിക് സ്‌കൂള്‍ വാര്‍ഷികാഘോഷം ജനുവരി 10  ന്"
english_title: "Olive Public School Anniversary Celebration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335007/olive-public-school-anniversary-celebration-at-perambra"
published_at: "2026-01-06T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695ce53c4d68a_olive.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂള്‍ വാര്‍ഷികാഘോഷം ജനുവരി 10  ന്

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളിന്റെ 26-ാം വാര്‍ഷികാഘോഷം ജനുവരി 10-ാം തീയതി അതിവിപുലമായി ആഘോഷിക്കുകയാണ്. പ്രശസ്ത സാഹിത്യകാരന്‍ സോമന്‍ കടലൂരാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളിന്റെ 26-ാം വാര്‍ഷികാഘോഷം ജനുവരി 10-ാം തീയതി അതിവിപുലമായി ആഘോഷിക്കുകയാണ്. പ്രശസ്ത സാഹിത്യകാരന്‍ സോമന്‍ കടലൂരാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്.

അതാത് മേഖലകളില്‍ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ നഴ്‌സറി ക്ലാസുകളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാവിരുന്ന് വേദിയില്‍ നടക്കും.

പേരാമ്പ്ര പൈതോത്ത് റോഡില്‍, ഹിമ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴില്‍ സിബിഎസ്ഇ സിലബസ് പിന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒലീവ് പബ്‌ളിക് സ്‌കൂള്‍ പഠന പ്രവര്‍ത്തനത്തില്‍ എന്ന പോലെ പാഠ്യേതര പ്രവര്‍ത്തനത്തിലും ഏറെ മുന്നിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335007/olive-public-school-anniversary-celebration-at-perambra)