---
title: " ദേശീയ പാതയില്‍ വിദ്യാര്‍ത്ഥികളുടെ അപകട യാത്ര"
english_title: "Students' dangerous journey on national highway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335100/students-dangerous-journey-on-national-highway"
published_at: "2026-01-07T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695df5c3ae184_cheruvannur.JPG"
keywords: []
---

#  ദേശീയ പാതയില്‍ വിദ്യാര്‍ത്ഥികളുടെ അപകട യാത്ര

> **Lead Summary:** **പേരാമ്പ്ര: **വടകര ദേശീയ പാതയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അപകട യാത്രയായിരിക്കുകയാണ്. ഭയവും നെഞ്ചിടുപ്പോടെയും രക്ഷിതാക്കള്‍. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നാദാപുരം റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മടപ്പള്ളി സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് റോഡ് മുറിച്ച് കടക്കുന്നതില്‍ ദുരിതം അനുഭവിക്കുന്നത്.

## Article Content

**പേരാമ്പ്ര: **വടകര ദേശീയ പാതയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അപകട യാത്രയായിരിക്കുകയാണ്. ഭയവും നെഞ്ചിടുപ്പോടെയും രക്ഷിതാക്കള്‍. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നാദാപുരം റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മടപ്പള്ളി സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് റോഡ് മുറിച്ച് കടക്കുന്നതില്‍ ദുരിതം അനുഭവിക്കുന്നത്.

അണ്ടര്‍ പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ പ്രധാന പാത അടച്ചതിനാല്‍ വീതികുറഞ്ഞ സര്‍വ്വീസ് റോഡിലൂടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി പോകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കുവാന്‍ കഴിയുന്നില്ല. 

കാലത്തും വൈകീട്ടും ഇരു സൈഡിലും പോലീസുകാരെ നിയോഗിച്ചും താല്‍ക്കാലിക സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അപകടം കൂടാതെ കാല്‍ നടയാത്രക്ക് സൗകര്യമൊരുക്കണമെന്ന് ജി വി എച്ച് എസ് എസ് മടപ്പള്ളി പി ടി എ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം അധികാരിളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് കെ.പി രാജേഷ് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335100/students-dangerous-journey-on-national-highway)