---
title: "നിര്‍ദ്ദിഷ്ഠ പേരാമ്പ്ര ബൈപ്പാസില്‍ ഇരുചക്ര വാഹനക്കാര്‍ ശ്രദ്ധിക്കുക; തെന്നിവീഴും"
english_title: "Note two-wheelers on the proposed Perambra bypass; Will slip"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33523/note-two-wheelers-on-the-proposed-perambra-bypass-will-slip"
published_at: "2022-03-23T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b2f8387cad_vvvv - Copy (3) - Copy.JPG"
keywords: []
---

# നിര്‍ദ്ദിഷ്ഠ പേരാമ്പ്ര ബൈപ്പാസില്‍ ഇരുചക്ര വാഹനക്കാര്‍ ശ്രദ്ധിക്കുക; തെന്നിവീഴും

> **Lead Summary:** ** പേരാമ്പ്ര:** പട്ടണത്തില്‍ കനത്ത മഴ ചെയ്തതോടെ നിര്‍ദ്ദിഷ്ഠ പേരാമ്പ്ര ബൈപ്പാസില്‍ ചെളി രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ക്ക് സാധ്യത ഏറുന്നു.

## Article Content

** പേരാമ്പ്ര:** പട്ടണത്തില്‍ കനത്ത മഴ ചെയ്തതോടെ നിര്‍ദ്ദിഷ്ഠ പേരാമ്പ്ര ബൈപ്പാസില്‍ ചെളി രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ക്ക് സാധ്യത ഏറുന്നു.

ആയതിനാല്‍ ഇതു വഴി ഇരു ചക്ര വാഹന യാത്ര ഒഴിവാക്കുന്നതായിരിക്കും ഉചിതം. വാഹനവുമായി പോവുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക.

ഇന്ന് വൈകിട്ട് ചെയ്ത മഴക്ക് ശേഷo പല ഇരുചക്ര വാഹനങ്ങളും ഈ മേഖലയില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

റോഡിന് കുറുകെ കല്‍ വര്‍ട്ടിന്റെ പണി നടക്കുന്നതിനാല്‍ ചെമ്പ്ര റോഡില്‍ നിന്നും പൈതോത്ത് റോഡിലേക്ക് കടക്കുന്ന ഭാഗത്ത് റോഡ് അടക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ പ്രസിഡന്‍സി കോളെജ് റോഡിലൂടെ പട്ടണത്തിലേക്ക് പ്രവേശിക്കണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33523/note-two-wheelers-on-the-proposed-perambra-bypass-will-slip)