---
title: "മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം"
english_title: "`You can apply for the Chief Minister's Connect-to-Work Scholarship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335524/you-can-apply-for-the-chief-ministers-connect-to-work-scholarship"
published_at: "2026-01-09T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960bf8ea4ee8_hgg.JPG"
keywords: []
---

# മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

> **Lead Summary:** സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 1000 രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കുന്നതാണ് പദ്ധതി.

## Article Content

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 1000 രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കുന്നതാണ് പദ്ധതി.

പ്രായപരിധി: 18-30 വയസ്സ്. തൊഴില്‍ രഹിതരും വിദ്യാര്‍ത്ഥികളുമായവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവരെ പരിഗണിക്കുന്നതല്ല.

അപേക്ഷകള്‍ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നല്‍കണം. ഫോണ്‍: 0495- 2225995.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335524/you-can-apply-for-the-chief-ministers-connect-to-work-scholarship)