---
title: "നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു"
english_title: "Nochad Panchayat launches vegetable village project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/335904/nochad-panchayat-launches-vegetable-village-project"
published_at: "2026-01-12T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69648b9918801_PCHE.JPG"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാര്‍ഡ് അംഗം പി നസീറ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാര്‍ഡ് അംഗം പി നസീറ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസര്‍ ഡോക്ടര്‍ അഹല്‍ജിത്ത് രാമചന്ദ്രന്‍ കാര്‍ഷിക രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. 14 വാര്‍ഡ് അംഗം റസ് ല സിറാജ്, ടി.കെ ഇബ്രാഹിം, സത്യന്‍ മിനര്‍വ, സി നസീറ, ഹരീന്ദ്രന്‍ തെലക്കര, ശോഭന, കെ.എം ഷൈനി, കെ ശോഭാ ശങ്കര്‍ കെ.ടി അസ്സന്‍, ഇ.ടി. ഹമീദ്, പി.സി സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഏറ്റവും മികച്ച കൃഷി ഓഫീസര്‍ക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഡോക്ടര്‍ അഖില്‍ രാമചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു.

400 വീടുകള്‍ക്കും ആവശ്യമായ പച്ചക്കറി വിത്തുകള്‍ വാര്‍ഡ് അംഗം സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിക്കും, വന്യമൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കും, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി ആഴ്ചയിലൊരിക്കല്‍ ഗ്രാമച്ചന്ത സംഘടിപ്പിക്കും എന്നും തീരുമാനമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/335904/nochad-panchayat-launches-vegetable-village-project)