---
title: "സര്‍ഗവേദി സാഹിത്യക്കൂട്ടം വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവും നടന്നു"
english_title: "Sargavedi Literary Group's anniversary celebration and book launch held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336301/sargavedi-literary-groups-anniversary-celebration-and-book-launch-held"
published_at: "2026-01-14T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69674ffcc59e3_ki.jpg"
keywords: []
---

# സര്‍ഗവേദി സാഹിത്യക്കൂട്ടം വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവും നടന്നു

> **Lead Summary:** **വട്ടോളി :** സര്‍ഗവേദി സാഹിത്യക്കൂട്ടം വാര്‍ഷികാഘോഷവും 'തുലാസ് ' പുസ്തക പ്രകാശനവും നടന്നു.

## Article Content

**വട്ടോളി :** സര്‍ഗവേദി സാഹിത്യക്കൂട്ടം വാര്‍ഷികാഘോഷവും 'തുലാസ് ' പുസ്തക പ്രകാശനവും നടന്നു.

വട്ടോളി യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി കവി ഡോ: സോമന്‍ കടലൂര്‍ ജീന വയനാടിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. വിനോദ് വട്ടോളി പുസ്തക പരിചയം നടത്തി.

പ്രേമന്‍ തണലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളായ ഡോ: സോമന്‍ കടലൂര്‍, സന്നദ്ധ പ്രവര്‍ത്തക ജീന വയനാട്, എന്‍.വി ചന്ദ്രന്‍, വിനീത ദിനേശ്, അനീഷ് പാറക്കണ്ടി, സുരേന്ദ്രന്‍ പച്ചപാലം, സായി ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. പ്രജിത അനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുവര്‍ണ്ണ അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336301/sargavedi-literary-groups-anniversary-celebration-and-book-launch-held)