---
title: "കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോല്‍സവം കൊടിയേറി"
english_title: "The Thalappoli festival was flagged off at the Kunnaram Velli Athuni Devi temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33640/the-thalappoli-festival-was-flagged-off-at-the-kunnaram-velli-athuni-devi-temple"
published_at: "2022-03-24T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c2622427c2_0000 WATERMARK.jpg"
keywords: []
---

# കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോല്‍സവം കൊടിയേറി

> **Lead Summary:** ** നടുവണ്ണൂര്‍ :** കോട്ടൂര്‍ കുന്നരം വെള്ളിയിലെ പ്രസിദ്ധമായ അത്തൂനി ദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സസവം കൊടിയേറി. മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഉത്സവം കൊടിയേറിയത്.

## Article Content

** നടുവണ്ണൂര്‍ :** കോട്ടൂര്‍ കുന്നരം വെള്ളിയിലെ പ്രസിദ്ധമായ അത്തൂനി ദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സസവം കൊടിയേറി. മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഉത്സവം കൊടിയേറിയത്.

എ.പി. സത്യന്‍, സി. സതീശന്‍, കെ. അശോകന്‍, ടി. രാധാകൃഷ്ണന്‍, സി.എച്ച്. ബാലന്‍, സി.പി. രാഘവന്‍, വി.പി. രാജന്‍, ചോമപ്പന്‍ മോഹനന്‍, ടി. ഗിരീഷ്, പി.കെ. ഗോവിന്ദന്‍ നായര്‍, വി.പി. ശേഖരന്‍, ഗോപാലന്‍ മൂലാട്, കെ.എ. രാജന്‍ , എന്‍.പി. സതീശന്‍, എ.പി. ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി 25 ന് രാവിലെ 6.30 ന് അഖണ്ഡനാമജപം, 27 ന് വൈകീട്ട് 4 മണിക്ക് കലവറ നിറയ്ക്കല്‍, 28 ന് വലിയ വിളക്ക്, കാലത്ത് 8 മണിക്ക് ഭണ്ഡാരം എഴുന്നള്ളത്ത്, ഇളനീര്‍ കുലവരവ്, ഉച്ചക്ക് 12.30ന് അന്നദാനം, വൈകീട്ട് 4.30 ന് വാള്‍ എഴുന്നള്ളത്ത്, 7 മണിക്ക് കോല്‍ക്കളി, 2 മണിക്ക് കുന്നരം വെള്ളി കോവിലകത്ത് നിന്ന് എഴുന്നള്ളത്ത്,

മാര്‍ച്ച് 29 ന് കാലത്ത് 8.30 ന് ഇളനീര്‍ കുലവരവ്, ഉച്ചക്ക് 1 മണിക്ക് അന്നദാനം, വൈകീട്ട് 4 മണിക്ക് ഗജവീരന്റെയും ശിങ്കാരിമേളത്തിന്റെയും പൂക്കാവടിയാട്ടത്തിന്റെയും മുത്തുക്കുടകളുടെയും ചെണ്ടവാദ്യത്തിന്റെയും അകമ്പടിയോട് കൂടി പടിയക്കണ്ടി ചെറിയപുരയില്‍ നിന്ന് എഴുന്നള്ളത്ത് തുടര്‍ന്ന് 6.30 ന് താലപ്പൊലി, 9.30 ന് കൂട്ടത്തിറ, 2 മണിക്ക് പരദേവത തിറ, 30 ന് 4 മണിക്ക് ഗുരുതി എന്നിവ നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33640/the-thalappoli-festival-was-flagged-off-at-the-kunnaram-velli-athuni-devi-temple)