---
title: "ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികവും കോണ്‍വൊക്കേഷന്‍ സെറിമണിയും സംഘടിപ്പിച്ചു"
english_title: "Heavens Preschool also hosted its annual Convocation Ceremony perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33678/heavens-preschool-also-hosted-its-annual-convocation-ceremony-perambra"
published_at: "2022-03-24T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c441b027b3_0000 WATERMARK.jpg"
keywords: []
---

# ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികവും കോണ്‍വൊക്കേഷന്‍ സെറിമണിയും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികവും കോണ്‍വൊക്കേഷന്‍ സെറിമണിയും സംഘടിപ്പിച്ചു. ഖുര്‍ആന്‍ പണ്ഡിതനും പ്രഭാഷകനുമായ ബഷീര്‍ മുഹിയുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികവും കോണ്‍വൊക്കേഷന്‍ സെറിമണിയും സംഘടിപ്പിച്ചു. ഖുര്‍ആന്‍ പണ്ഡിതനും പ്രഭാഷകനുമായ ബഷീര്‍ മുഹിയുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

3 വര്‍ഷം കഴിഞ്ഞ് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമെന്റോയും സര്‍ട്ടിഫിക്കറ്റും കമ്മിറ്റി ട്രഷറര്‍ കെ. ഇമ്പിച്ചാലി വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ. നജ്മ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെവന്‍സ് സ്റ്റേറ്റ് കമ്മിറ്റി അംഗം സിറാജ് പുതുതായി ചേര്‍ന്നവര്‍ക്കുള്ള അഡ്മിഷന്‍ കിറ്റ് വിതരണം ചെയ്തു.

ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാമില്‍ ഉന്നത റാങ്ക് നേടിയ ഹംന മുഹമ്മദിനുള്ള ഉപഹാരം രക്ഷാധികാരി വി.ടി. കുഞ്ഞാലി നല്‍കി. ബായിസ് അബ്ദുല്ല ഖിറാഅത്ത് നടത്തി. ഹെവന്‍സ് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും സിറാജ് നടുവണ്ണൂര്‍ നയിച്ച മാജിക്കും അരങ്ങേറി.

ഹെവന്‍സ് പ്രീസ്‌കൂള്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍, ദാറുന്നുജും കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. മുഹമ്മദ് അസ്ലം, എന്‍ഐഎംഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപിക ആയിഷ, ഓര്‍ഫനേജ് കമ്മിറ്റി അംഗങ്ങളായ കുഞ്ഞബ്ദുല്ല അയ്യപ്പന്‍കണ്ടി, മറിയക്കുട്ടി, മാനേജര്‍ കെ.കെ. ഹാരിസ്, ദാറുന്നുജും മദ്രസ പ്രിന്‍സിപ്പല്‍ മൊയ്തു മൗലവി, പിടിഎ പ്രസിഡന്റ് ടി.വി. സിറാജ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് എസ്.കെ. ആയിഷ, സ്റ്റാഫ് സെക്രട്ടറി വി.പി. ഷമീബ, ഷംനാസ് കളത്തില്‍, കെ.കെ. ഷംസീര്‍, എം.കെ. ലൈല, ആര്‍.എന്‍. റൈഹാനത്ത്, ബുഷറ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33678/heavens-preschool-also-hosted-its-annual-convocation-ceremony-perambra)