---
title: "ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ച് വാല്യക്കോട് എയുപി സ്‌കൂള്‍"
english_title: "AUP School, Valyacode, organizes two-day cohabitation camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337110/aup-school-valyacode-organizes-two-day-cohabitation-camp"
published_at: "2026-01-19T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696de23d5a077_pop.jpg"
keywords: []
---

# ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ച് വാല്യക്കോട് എയുപി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ 101-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് കൂട്ടുപഠനം സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സുജിത്ത് നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് സലിം മിലാസ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ 101-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് കൂട്ടുപഠനം സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സുജിത്ത് നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് സലിം മിലാസ് അധ്യക്ഷത വഹിച്ചു.

ടി.പി സുനില്‍ ക്യാമ്പ് വിശദീകരണം നടത്തി. സ്‌കൂള്‍ മാനേജര്‍ കെ.സി. ബാലകൃഷ്ണന്‍, പ്രധാനധ്യാപിക എ.കെ സുബൈദ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഷീജ പുതുക്കുടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

വിവിധ സെഷനുകളിലായി നടന്ന ക്യാമ്പില്‍ കോണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് അസ്ലം പേരാമ്പ്ര വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മൊട്ടിവേഷന്‍ ക്ലാസ്സ് എടുത്തു. കെ.പി സഹദേവന്റെ നേതൃത്വത്തില്‍ ഗണിത കേളി, യോഗ, പ്രഭാത സവാരി തുടങ്ങിയവയും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337110/aup-school-valyacode-organizes-two-day-cohabitation-camp)