---
title: " പ്രതിഭകളെ ആദരിച്ച് ഏര്‍ളി ബേര്‍ഡ്‌സ് കാരയില്‍ നട കൂട്ടായ്മ"
english_title: "Early Birds Karayil Nada Group honors talents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337113/early-birds-karayil-nada-group-honors-talents"
published_at: "2026-01-19T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696de5109f3e8_cheruvannur.JPG"
keywords: []
---

#  പ്രതിഭകളെ ആദരിച്ച് ഏര്‍ളി ബേര്‍ഡ്‌സ് കാരയില്‍ നട കൂട്ടായ്മ

> **Lead Summary:** **ചെറുവണ്ണൂര്‍: **സംസ്ഥാന മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് മീറ്റില്‍ മെഡല്‍ ജേതാവായ കെ.സി ബിജു, കോബാറ്റ് ഗുസ്തി ജൂണിയര്‍ വിഭാഗം ദേശീയ ചാമ്പ്യന്‍ അലന്‍ റബറോസ്, എംബിബിഎസ് ഉന്നത വിജയി നിലീന നിഹാരിക എന്നിവരെ ഏര്‍ളി ബേര്‍ഡ്‌സ് കാരയില്‍ നട കൂട്ടായ്മ അനുമോദിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **സംസ്ഥാന മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് മീറ്റില്‍ മെഡല്‍ ജേതാവായ കെ.സി ബിജു, കോബാറ്റ് ഗുസ്തി ജൂണിയര്‍ വിഭാഗം ദേശീയ ചാമ്പ്യന്‍ അലന്‍ റബറോസ്, എംബിബിഎസ് ഉന്നത വിജയി നിലീന നിഹാരിക എന്നിവരെ ഏര്‍ളി ബേര്‍ഡ്‌സ് കാരയില്‍ നട കൂട്ടായ്മ അനുമോദിച്ചു.

അനുമോദന ചടങ്ങ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സെമീര്‍ എം എം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത് മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തു കിണറുള്ളതില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി ബി രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ നാരായണന്‍, പ്രമോദ് ദാസ്, ജസ്മിന മജീദ്, സ്വപ്ന, കെ.രഞ്ജിനി തുടങ്ങിയവര്‍ സംസാരിച്ചു. സതീഷ് പയ്യത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രദീപ് മുദ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337113/early-birds-karayil-nada-group-honors-talents)