---
title: "കെഎസ്എസ്പിയു യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു"
english_title: "KSSPU unit organized annual conference at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337121/ksspu-unit-organized-annual-conference-at-perambra"
published_at: "2026-01-19T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dfa8bdc0b2_kio.jpg"
keywords: []
---

# കെഎസ്എസ്പിയു യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ :** കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം പി.സി ഷീബ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പി.എം ബാലന്‍ അധ്യക്ഷത വഹിച്ചു.

വി.പി ഉണ്ണികൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വി.ആര്‍ ഷൈലജ യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ പി.ആര്‍ രാജന്‍ വരവ് ചെലവ് കണക്കും പേരാമ്പ്ര ബ്ലോക്ക് ട്രഷറര്‍ പി ശ്രീധരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

യൂണിയന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയായ കൈത്താങ്ങ് പെന്‍ഷന്‍ മാസംതോറും 1000 രൂപ വീതം 12 മാസത്തേക്കുള്ള പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം 4 പേര്‍ക്കായി 1000രൂപ വീതം നല്‍കിക്കൊണ്ട് പേരാമ്പ്ര ബ്ലോക്ക് ജോ .സെക്രട്ടറി ടി.എം ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് പി.സി ബാലകൃഷ്ണന്‍, ബ്ലോക്ക് കമ്മിറ്റി അംഗം കുന്നത്ത് അനിത എന്നിവര്‍ സംസാരിച്ചു. പി സത്യനാഥന്‍, എം.കെ കണാരന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ പങ്കെടുത്തു.

സഭ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. തുടര്‍ന്ന് ബ്ലോക്ക് കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ റിട്ടേണിംഗ് ഓഫീസര്‍ ആയി പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.

പി.എം ബാലന്‍ പ്രസിഡണ്ടായും വി.ആര്‍ ശൈലജ സെക്രട്ടറിയായും കെ ബാലകൃഷ്ണന്‍, ഐശ്വര്യ, സി സുരേന്ദ്രന്‍ മുയിപ്പോത്ത്, ഇ.കെ ബാലന്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും എന്‍.ആര്‍ നാരായണന്‍, എന്‍.കെ നാരായണന്‍, വി.കെ അമാനത്ത് എന്നിവര്‍ ജോ. സെക്രട്ടറി മാരായും പി.ആര്‍ രാജന്‍ ട്രഷറര്‍ ആയും പുതിയ 21 അംഗ ഭരണസമിതി തെരഞ്ഞെടുത്തു.

എം.പി ശ്രീധരന്‍, പരയിലാട്ട് വിജയന്‍ എന്നിവരെ ഓഡിറ്റര്‍മാരായി സഭ നാം നിര്‍ദ്ദേശം ചെയ്തു. പുതിയ ഭരണസമിതി യോഗം ചെയ്ത് ചേര്‍ന്ന് അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ട്രഷറര്‍ പി.ആര്‍ രാജന്‍ അടുത്ത വര്‍ഷത്തേക്കുള്ള കരട് ബഡ്ജറ്റ് അവതരിപ്പിച്ചു.

ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസം കുടിശ്ശിക സഹിതം അനുവദിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളില്‍ സമ്മേളനം അംഗീകരിച്ചു. വി.ആര്‍ ശൈലജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.കെ നാരായണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337121/ksspu-unit-organized-annual-conference-at-perambra)