---
title: "പേരാമ്പ്ര ചേനോളി റോഡിലെ ഓയില്‍ മില്ലില്‍ തീപിടുത്തം"
english_title: "Fire breaks out at oil mill on Chenoli Road, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337144/fire-breaks-out-at-oil-mill-on-chenoli-road-perambra"
published_at: "2026-01-19T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dffc75010b_tree.jpg"
keywords: []
---

# പേരാമ്പ്ര ചേനോളി റോഡിലെ ഓയില്‍ മില്ലില്‍ തീപിടുത്തം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ചേനോളി റോഡിലെ മലബാര്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. തേങ്ങ ഉണക്കാനായി ഇട്ടിരുന്ന ഡ്രെയറിനാണ് തീ പിടിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ചേനോളി റോഡിലെ മലബാര്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. തേങ്ങ ഉണക്കാനായി ഇട്ടിരുന്ന ഡ്രെയറിനാണ് തീ പിടിച്ചത്.

മില്ലില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയും ഉടന്‍ പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു.

പേരാമ്പ്ര പ്രദേശം പുകകൊണ്ട് മൂടി. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് പുകകൊണ്ട് അസ്വസ്ഥതയുണ്ടാവുകയും ചെയ്തു.

മില്ലിന്റെ മുറ്റത്ത് ഉണക്കാനായി ഇട്ടിരുന്ന കൊപ്രക്ക് തീപടരാതിരിക്കാന്‍ നാട്ടുകാര്‍ തന്നെ അത് നീക്കം ചെയ്തു. അഗ്നിസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും നടത്തി.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337144/fire-breaks-out-at-oil-mill-on-chenoli-road-perambra)