---
title: "പ്രതീക്ഷകള്‍ക്കൊത്ത് ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണം; മില്ലി മോഹനന്‍ "
english_title: "People's representatives should act according to expectations; Milli Mohanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337152/peoples-representatives-should-act-according-to-expectations-milli-mohanan"
published_at: "2026-01-19T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e111f58dda_jy.jpg"
keywords: []
---

# പ്രതീക്ഷകള്‍ക്കൊത്ത് ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണം; മില്ലി മോഹനന്‍ 

> **Lead Summary:** **നടുവണ്ണൂര്‍ :** കോട്ടൂര്‍ നവജീവന്‍ ചാരിറ്റബിള്‍ ആന്റ് ഏജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. കോട്ടൂര്‍ പഞ്ചായത്തിലെയും ബ്ലോക്ക് ഡിവിഷനിലെയും ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കുമാണ് സ്വീകരണം നല്‍കിയത്.

## Article Content

**നടുവണ്ണൂര്‍ :** കോട്ടൂര്‍ നവജീവന്‍ ചാരിറ്റബിള്‍ ആന്റ് ഏജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. കോട്ടൂര്‍ പഞ്ചായത്തിലെയും ബ്ലോക്ക് ഡിവിഷനിലെയും ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കുമാണ് സ്വീകരണം നല്‍കിയത്.

കൂട്ടാലിടയില്‍ വെച്ച് നടന്ന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണമെന്ന് അവര്‍ പറഞ്ഞു.

ട്രസ്റ്റ് ചെയര്‍മാന്‍ ജോസ് മഗളാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് യു.കെ കുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത, ബ്ലോക്ക് പഞ്ചായത്ത് അംഗം സജില രജീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശശി ശബാന, ബഷീര്‍ മറയത്തിങ്കല്‍, പി.കെ സിനി, കെ.കെ റനീഷ്, സാജിറ ഷമീര്‍, ഷീബ ഉരാണ്ടിയില്‍, കെ ആബിദ, മമ്മുക്കുട്ടി വട്ടോളി, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പ്രകാശന്‍ ഇല്ലത്ത്, ടി.കെ ചന്ദ്രന്‍, ഹസ്സന്‍കോയ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337152/peoples-representatives-should-act-according-to-expectations-milli-mohanan)