---
title: "പാലേരിയില്‍ വീടിന് തീപിടിച്ചു "
english_title: "House catches fire in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337204/house-catches-fire-in-paleri"
published_at: "2026-01-20T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f02c8d41ff_freew.jpg"
keywords: []
---

# പാലേരിയില്‍ വീടിന് തീപിടിച്ചു 

> **Lead Summary:** **പാലേരി: **പാലേരിയില്‍ വീടിനു തീപിടിച്ചു. അടുക്കളഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. താന്നിയോട്ട് മീത്തല്‍ ഇബ്രായിക്കുട്ടിയുടെ വീടിനാണ് തീപിടിച്ചത്. സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.

## Article Content

**പാലേരി: **പാലേരിയില്‍ വീടിനു തീപിടിച്ചു. അടുക്കളഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. താന്നിയോട്ട് മീത്തല്‍ ഇബ്രായിക്കുട്ടിയുടെ വീടിനാണ് തീപിടിച്ചത്. സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.

ഇബ്രായിക്കുട്ടിയുടെ ഭാര്യയാണ് ഇവിടെ താമസം. ഇബ്രായി വേറെ വിവാഹം ചെയ്ത് വേറെ സ്ഥലത്താണെന്നു നാട്ടുകാര്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337204/house-catches-fire-in-paleri)