---
title: "കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയതായി പരാതി "
english_title: "Complaint of violence against Congress workers at vakayad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337246/complaint-of-violence-against-congress-workers-at-vakayad"
published_at: "2026-01-20T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f1ae134e4b_rtee.jpg"
keywords: []
---

# കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയതായി പരാതി 

> **Lead Summary:** **നടുവണ്ണൂര്‍ : **വാകയാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയതായി പരാതി. കോട്ടൂര്‍ പഞ്ചായത്തിലെ വാകയാട് കോണ്‍ഗ്രസ്സ് - സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡ് വെച്ചനുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന് തുടക്കമായത്.

## Article Content

**നടുവണ്ണൂര്‍ : **വാകയാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയതായി പരാതി. കോട്ടൂര്‍ പഞ്ചായത്തിലെ വാകയാട് കോണ്‍ഗ്രസ്സ് - സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡ് വെച്ചനുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന് തുടക്കമായത്.

ഞായറാഴ്ച്ച രാത്രി ഇരുട്ടിന്റെ മറവില്‍ കോണ്‍ഗ്രസ്സ് സ്തൂപം തകര്‍ത്തിരുന്നതായും തിങ്കളാഴ്ച്ച വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ്സ് - കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പഞ്ചായത്തിന്റെ മറ്റ് വാര്‍ഡുകളില്‍ നിന്ന് എത്തിയ സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമായി മര്‍ദ്ധിച്ചു എന്നുമാണ് പരാതി.

മര്‍ദ്ധനമേറ്റ നിധിന്‍ രാജ് വാകയാട്, ഗഫൂര്‍ തുറയിലേരി, ഷാജു വാകയാട് എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി നോക്കി നില്‍ക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337246/complaint-of-violence-against-congress-workers-at-vakayad)