---
title: "കാട്ടുതീ ബോധവത്കരണ ക്ലാസും മിനി മാരത്തോണും നടത്തി"
english_title: "Forest fire awareness class and mini marathon held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337267/forest-fire-awareness-class-and-mini-marathon-held"
published_at: "2026-01-20T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f241f6c7a2_cheruvannur.JPG"
keywords: []
---

# കാട്ടുതീ ബോധവത്കരണ ക്ലാസും മിനി മാരത്തോണും നടത്തി

> **Lead Summary:** **പേരാമ്പ്ര: **കേരള വനം വന്യജീവി വകുപ്പ് കാട്ടുതീ ബോധവത്കരണ ക്ലാസും മിനി മാരത്തോണും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേരള വനം വന്യജീവി വകുപ്പ് കാട്ടുതീ ബോധവത്കരണ ക്ലാസും മിനി മാരത്തോണും സംഘടിപ്പിച്ചു.

പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചിനു കീഴില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബോധവത്കരണ പരിപാടി നടത്തിയത്. പരിപാടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം ഉദ്ഘാടനം നിര്‍വഹിച്ചു.

ഇതിന്റെ ഭാഗമായി പേരാമ്പ്ര സി കെ ജിഎം ഗവ. കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെമ്പനോട നിന്നും പെരുവണ്ണാമൂഴി വരെ മിനി മാരത്തോണ്‍ നടത്തി. 

തുടര്‍ന്ന് പെരുവണ്ണാമൂഴി വച്ച് എന്‍ എസ് എസ് വിദ്യാര്‍ത്ഥിനികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.ശേഷം പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനില്‍ വച്ച് പേരാമ്പ്ര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.ടി റഫീഖ് , എന്‍ജിഐ പ്രതിനിധി നാരായണ സ്വാമി എന്നിവര്‍ കാട്ടുതീ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് എടുത്തു.

ചടങ്ങില്‍ പെരുവണ്ണാമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.സി സുധീന്ദ്രന്‍, കക്കയം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വിജിത്ത്, പെരുവണ്ണാമൂഴി, കക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ്, എന്‍ജിഐ പ്രതിനിധികള്‍, വാച്ചര്‍മാര്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍ തുജങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337267/forest-fire-awareness-class-and-mini-marathon-held)