---
title: " മസ്ജിദുന്നൂര്‍ പുനര്‍ നിര്‍മ്മാണ ശിലാസ്ഥാപനം സംഘടിപ്പിച്ചു"
english_title: "Foundation stone laying ceremony for Masjidunnur reconstruction organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337271/foundation-stone-laying-ceremony-for-masjidunnur-reconstruction-organized"
published_at: "2026-01-20T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f281fd2933_hju8.jpg"
keywords: []
---

#  മസ്ജിദുന്നൂര്‍ പുനര്‍ നിര്‍മ്മാണ ശിലാസ്ഥാപനം സംഘടിപ്പിച്ചു

> **Lead Summary:** **കടിയങ്ങാട് : **മസ്ജിദുന്നൂര്‍ പുനര്‍ നിര്‍മ്മാണ ശിലാസ്ഥാപനം സംഘടിപ്പിച്ചു. കടിയങ്ങാട് ഖുദ്ദാമുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന മസ്ജിദുന്നൂറിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മൊയ്തു പുതുശ്ശേരി അധ്യക്ഷത വഹിച്ചു.

## Article Content

**കടിയങ്ങാട് : **മസ്ജിദുന്നൂര്‍ പുനര്‍ നിര്‍മ്മാണ ശിലാസ്ഥാപനം സംഘടിപ്പിച്ചു. കടിയങ്ങാട് ഖുദ്ദാമുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന മസ്ജിദുന്നൂറിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മൊയ്തു പുതുശ്ശേരി അധ്യക്ഷത വഹിച്ചു.

ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി അബുദാബി മുഖ്യ പ്രഭാഷണം നടത്തി. മഹല്ലില്‍ ദീര്‍ഘകാലം സേവനം നടത്തിയ എ.കെ ഇബ്രാഹിം മുസ്ലിയാര്‍, മഹല്ല് മുന്‍ ഭാരവാഹികളായ സി.കെ കുഞ്ഞിമൊയ്തീന്‍ മൗലവി, മൂസ ഹാജി തെക്കോലത്ത് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

പള്ളി നിര്‍മാണ ഫണ്ട് സമാഹരണത്തിലേക്ക് സി.എച്ച് ഇബ്രാഹിംകുട്ടി 25 ലക്ഷം രൂപയുടെ ചെക്ക് അബ്ബാസലി തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. എസ്.പി കുഞ്ഞമ്മദ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനന്ദ്, സയ്യിദലി തങ്ങള്‍ പാലേരി, ഇ.എം അഷ്‌റഫ്, അസീസ് ഫൈസി കടിയങ്ങാട്, ഇബ്രാഹിം പുതുശ്ശേരി, മഹല്ല് ഖത്തീബ് യൂസഫ് ഹുദവി വണ്ടൂര്, അല്‍ ഹാഫിള് മുക്താര്‍ റഹ്‌മാന്‍, അമ്മദ് ഹാജി പച്ചിലക്കാട്, അബ്ദുല്ല, തെക്കുമ്പാട്, പി.കെ മുഹമ്മദ്, സി.കെ മുഹമ്മദ്, പി.കെ ഇബ്രാഹിം, പി റാഷിദ് ദാരിമി, സവാദ്, ടി സാബിത്, അസീസ് പുതിയോട്ടില്‍, പി.കെ കുട്ട്യാലി, പി.എം ഫൈസല്‍, ജിസിസി പ്രതിനിധികളായ മുഹമ്മദലി പടിഞ്ഞാറയില്‍, അഷറഫ് പാറേമ്മല്‍, കെ.കെ റിയാസ്, അലി നങ്ങോളി, ഇ.കെ ഹാരിസ്, സലാം പുലാക്കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

എ അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ അബ്ദുറഷീദ് നന്ദിയും പറഞ്ഞു. മതപ്രഭാഷണ സദസ്സിന് എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഉസ്താദ് മുസ്ഥഫ ഹുദവി ആക്കോട്, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337271/foundation-stone-laying-ceremony-for-masjidunnur-reconstruction-organized)