---
title: "പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "Protest dharna organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337280/protest-dharna-organized"
published_at: "2026-01-20T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f2fca3881e_cheruvannur.JPG"
keywords: []
---

# പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്‌സ് & എംപ്ലോയ്‌സ് യൂണിയന്‍(സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്‌സ് & എംപ്ലോയ്‌സ് യൂണിയന്‍(സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

വനം വന്യജീവി വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്തുവരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും അനുവദിക്കുക ,തൊഴില്‍ ചെയ്യുന്ന ദിവസത്തിന് ആനുപാതികമായി വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെരുവണ്ണാ മുഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തിയത്.

സിഐടിയു ഏരിയ സെക്രട്ടറി കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്എ.സി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ :സെക്രട്ടറി എന്‍ കൃഷ്ണന്‍കുട്ടി, ഇ.പി ദിനേശന്‍, ഒ.ജി വിനോദന്‍, ഒ.വി ഗിരീഷ്, പി. കബീര്‍, എം.എ ഹിജിത്, ടി.കെ സുനില്‍, എ.കെ രാജീവന്‍, ജിഷാ സുരേഷ്, കെ. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337280/protest-dharna-organized)