---
title: "ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍; തിയറ്റര്‍ സ്‌കെച്ചസ് തയാറാക്കാന്‍ സജീവ് കീഴരിയൂരും"
english_title: "International Theatre Festival; Sajeev Keezhariyoor to prepare theatre sketches"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337297/international-theatre-festival-sajeev-keezhariyoor-to-prepare-theatre-sketches"
published_at: "2026-01-20T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f3e51d4c61_koi.jpg"
keywords: []
---

# ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍; തിയറ്റര്‍ സ്‌കെച്ചസ് തയാറാക്കാന്‍ സജീവ് കീഴരിയൂരും

> **Lead Summary:** **പേരാമ്പ്ര: **കേരള സംഗീത നാടക അക്കാദമി നേതൃത്വം നല്‍കുന്ന 16 മത് ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ജനുവരി 25 മുതല്‍ ഫിബ്രുവരി 01 വരെ തൃശൂരില്‍ വെച്ച് നടക്കുന്നു. മലയാള നാടകങ്ങള്‍ക്കു പുറമെ ഇന്ത്യയുടെ മറ്റു സ്റ്റേറ്റുകളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത നാടകം ഫെസ്റ്റിവലിന്റെ അരങ്ങിലെത്തുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടിയാണിത്.

## Article Content

**പേരാമ്പ്ര: **കേരള സംഗീത നാടക അക്കാദമി നേതൃത്വം നല്‍കുന്ന 16 മത് ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ജനുവരി 25 മുതല്‍ ഫിബ്രുവരി 01 വരെ തൃശൂരില്‍ വെച്ച് നടക്കുന്നു. മലയാള നാടകങ്ങള്‍ക്കു പുറമെ ഇന്ത്യയുടെ മറ്റു സ്റ്റേറ്റുകളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത നാടകം ഫെസ്റ്റിവലിന്റെ അരങ്ങിലെത്തുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടിയാണിത്.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നാടക പ്രവര്‍ത്തകര്‍ ഇവിടെ എത്തുന്നു. ഈ വര്‍ഷം ആദ്യമായി ചിത്രകലയും, നാടകവും സമ്മേളിക്കുന്ന തിയറ്റര്‍ സ്‌കെച്ചസിന്റെ ഒരു പ്രദര്‍ശനം ഈ ഫെസ്റ്റിവലിന്റെ ഭാഗമായി അക്കാദമിയില്‍ നടക്കുന്നു. കേരളത്തില്‍ നിന്നും 3 പേരെയാണ് തിയറ്റര്‍ സ്‌കെച്ചസ് തയാറാക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആ മൂന്നു പേരില്‍ ഒരാള്‍ നാടക് കൊയിലാണ്ടിയുടെ പ്രസിഡണ്ട്, ചിത്രകാരന്‍, നടന്‍, സംവിധായകന്‍, സാംസ്‌ക്കരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന സജീവ് കീഴരിയൂരുമാണ്.

മറ്റു രണ്ടു പേര്‍ 'നാടക ലോകത്ത് അറിയപ്പെടുന്ന അഭിനേതാവ് അടാട്ട് ഗോപാലനും നാടകരംഗത്ത് പാട്ടും അഭിനയവും സംവിധാനവും തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തനായ വിജേഷ് കെ.വിയുമാണ്. ചിത്രമെഴുത്തില്‍ തന്റെ തായ ഒരു ശൈലിയുടെ ഉടമയായ സജീവ് കീഴരിയൂര്‍. നാടകത്തിലും ചിത്രകലയിലും കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കഴിവുതെളിയിക്കുകയും, നിരവധി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി മുപ്പതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രശസ്തരായ സംവിധായകരുടെ നാടകങ്ങളില്‍ അഭിനയിച്ചു. വി.കെ പ്രഭാകരന്റെ ഘടികാരദിശയില്‍ 10 -ഓളം ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്, ബ്യാരി സിനിമയ്ക്ക് ദേശീയ അവാര്‍ഡ് നേടിയ സുവീരന്റെ ബാക്ക് സ്റ്റേജ് ന്റെ ഭരതവാക്യത്തില്‍ നല്ല നടന്‍ . കോഴിക്കോട് നാടകഗ്രാമത്തിന്റെ ഒരു ദേശം നുണ പറയുന്നു. നാടകഗ്രാമം കോഴിക്കോട് ഒരുക്കിയ നരേന്ദ്രപ്രസാദിന്റെ മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു' തിരുവനന്തപുരം നരേന്ദ്രപ്രസാദ് നാടകോത്സവത്തില്‍ നല്ല നടന്‍, പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി, പ്രധാന കഥാപാത്രമായ എരിയായും പ്രദീപനായു മുള്ള അഭിനയം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

2013 ല്‍ നാടകഗ്രാമം കോഴിക്കോട് ഒരുക്കിയ ലൂസിയ, ഒരു ഗന്ധ വിചാരം എന്നീ നാടകങ്ങള്‍ക്ക് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തിയറ്റര്‍ സ്‌ക്കെച്ചെസ് ചെയ്തു. 2021 ല്‍ നാടകഗ്രാമം കോഴിക്കോടിന്റെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച, ഇ.കെ അയമുവിന്റെ 'ജ് നല്ല മന്‌സനാകാ നോക്ക് ' എന്ന നാടകത്തിന്റെ തിയറ്റര്‍ സ്‌കെച്ചസ് ചെയ്തു. കേരള ലളിതകല അക്കാദമിയുടെ 10 ഓളം സ്റ്റേറ്റ് ക്യാമ്പുകളിലും പങ്കെടുത്തു. സജീവിന്റെ ചിത്രങ്ങള്‍ തസ്രാക്കിലും (ഒവി വിജയന്‍ സ്മാരകം) ബാംഗൂളൂര്‍ ഗ്രായ ആര്‍ട് ഗാലറിയിലും ,തുടങ്ങി ഇന്ത്യയിലെ പ്രശസ്ത ഗാലറികളില്‍ സ്ഥിര പ്രദര്‍ശനത്തിലാണ്. കേരളത്തികത്തും പുറത്തും 50 ഓളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ആഴ്ചപതിപ്പു കളായ ദേശാഭിമാനി, മാതൃഭൂമി വരാന്തപതിപ്പ് , ചന്ദ്രിക, മാധ്യമം മാഗസിനുകള്‍ക്കും, ഇന്ത്യയിലും, വിദേശത്തുമുള്ള പബ്ലിക്കേഷന്‍സിനും വരച്ചു കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ മാധ്യമത്തില്‍ സ്ഥിരമായി ഇല്ലസ്‌ട്രേഷന്‍ ചെയ്യുന്നണ്ട്. കുട്ടികള്‍ക്കായി അഭിനയ പരിശീലനം, ചിത്രകല പരിശീലനം എന്നിവ നടത്തുന്നു. ചിത്രകലയിലും, നാടക രംഗത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337297/international-theatre-festival-sajeev-keezhariyoor-to-prepare-theatre-sketches)