---
title: "യാത്രയപ്പ് സമ്മേളനവുമായി ആവള യു.പി സ്‌കൂള്‍ "
english_title: "Avala UP School with farewell meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33737/avala-up-school-with-farewell-meeting"
published_at: "2022-03-24T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c855bb6eda_vvvv - Copy (3) - Copy.JPG"
keywords: []
---

# യാത്രയപ്പ് സമ്മേളനവുമായി ആവള യു.പി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **ആവള യു.പി സ്‌കൂളില്‍ നിന്നും ഇ വര്‍ഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി. സുനീത, സഹഅദ്ധ്യാപകന്‍ ഒ. മോഹനന്‍ എന്നിവര്‍ക്ക് പി.ടി.എയുടെ നേതൃത്വത്തില്‍ സമുചിതമായ യാത്രയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര: **ആവള യു.പി സ്‌കൂളില്‍ നിന്നും ഇ വര്‍ഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി. സുനീത, സഹഅദ്ധ്യാപകന്‍ ഒ. മോഹനന്‍ എന്നിവര്‍ക്ക് പി.ടി.എയുടെ നേതൃത്വത്തില്‍ സമുചിതമായ യാത്രയപ്പ് നല്‍കി.

സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എം.എം രഘുനാഥ് അധ്യക്ഷനായി.

ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത ഉപഹാര സമര്‍പ്പണവും സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണവും നടത്തി.

ചടങ്ങില്‍ എല്‍എസ്എസ്, യുഎസ്എസ്, അറബിക്, സംസ്‌കൃതം, ഉര്‍ദു സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ എ. ജാനുഅമ്മ സമ്മാനം നല്‍കി ആദരിച്ചു.

വിദ്ദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീഷ്ഗണേഷ്, വാര്‍ഡ് മെംമ്പര്‍മാരായ കുമാരി ആദില നിബ്രാസ്, കെ.എം ബിജിഷ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരായ വി.എം നാരായണന്‍, ബി.ബി ബിനീഷ്, എന്‍.പി വിജയന്‍, കാസിം, അപ്പുക്കുട്ടി, ടി.കെ രജീഷ്, കുഞ്ഞമ്മത് മലയില്‍, വി.എം നാരായണന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഷാനവാസ് കൈവേലി, എം.പി.ടി.എ ചെയര്‍പേഴ്‌സന്‍ ഷൈമ സന്തോഷ്, സ്‌കൂള്‍ അദ്ധ്യാപകരായ പി.എം ശോഭന, ജി.എസ് സ്മിത, വിദ്യാര്‍ത്ഥി പ്രധിനിധി ഷസ ഹമീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് മനോജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമ്മദ് നൊച്ചാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33737/avala-up-school-with-farewell-meeting)