---
title: "പുളീക്കണ്ടി മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന ഉത്സവം കൊടിയേറി"
english_title: "Thiruvappana festival celebrated at Pulikandi Muthappan Madappura"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337381/thiruvappana-festival-celebrated-at-pulikandi-muthappan-madappura"
published_at: "2026-01-20T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696fbb1e6df2b_madappura.jpg"
keywords: []
---

# പുളീക്കണ്ടി മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന ഉത്സവം കൊടിയേറി

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍- മരുതേരി പുളീക്കണ്ടി മുത്തപ്പന്‍ മടപ്പുരയില്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന തിരുവപ്പന ഉത്സവത്തിന് ക്ഷേത്ര മടയന്‍ ടി പി നാരായണന്‍ കൊടിയേറ്റി.

## Article Content

**പേരാമ്പ്ര: **വാളൂര്‍- മരുതേരി പുളീക്കണ്ടി മുത്തപ്പന്‍ മടപ്പുരയില്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന തിരുവപ്പന ഉത്സവത്തിന് ക്ഷേത്ര മടയന്‍ ടി പി നാരായണന്‍ കൊടിയേറ്റി.

ജനുവരി 21 ബുധനാഴ്ച രാത്രി ഏഴിന് കൃഷ്ണദാസ് കീഴരിയൂര്‍ നടത്തുന്ന ആധ്യാത്മിക പ്രഭാഷണം, എട്ട് മണിക്ക് ശ്രീ സത്യസായി സേവാസമിതിയുടെ ഭജന്‍ സന്ധ്യ. ജനുവരി 22 വ്യാഴാഴ്ച രാത്രി ഏഴിന് ആറാമത് ക്ഷേത്ര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരി എരവട്ടൂരിന് സമര്‍പ്പിക്കും. തുടര്‍ന്ന് കലാപരിപാടികള്‍ (സുവര്‍ണ ശലഭങ്ങള്‍).

ജനുവരി 23 വെള്ളിയാഴ്ച രാത്രി 7.30 ന് കലാഭവന്‍ ജോഷ്യ നയിക്കുന്ന കരോക്കെ ഗാനമേള. ജനുവരി 24 ശനി രാവിലെ ഒന്പതിന് ക്ഷേത്രം വക ഇളനീര്‍ കുലമുറി. ജനുവരി 25 ഞായര്‍ ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കല്‍, വൈകീട്ട് നാലിന് ഇളനീര്‍കുല വരവുകള്‍, ആറിന് മുത്തപ്പന്‍ വെള്ളാട്ടം, 6.30ന് താലപ്പൊലി ദീപാരാധന, രാത്രി എട്ട് മുതല്‍ ഭഗവതി, ഗുളികന്‍, ഗുരു, കുട്ടിച്ചാത്തന്‍ തിറകള്‍. തുടര്‍ന്ന് കലശം വരവ്, കളിക്കപ്പാട്ട്. ജനുവരി 26 തിങ്കള്‍ രാവിലെ ആറ് മുതല്‍ തിരുവപ്പന (ഉച്ചക്ക് 1 മണി വരെ ദര്‍ശന സൗകര്യം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337381/thiruvappana-festival-celebrated-at-pulikandi-muthappan-madappura)