---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫോക്കസ് തീവ്ര പരിശീലന ക്യാമ്പിന് തുടക്കമായി"
english_title: "Focus intensive training camp begins at Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337457/focus-intensive-training-camp-begins-at-nochad-higher-secondary-school"
published_at: "2026-01-21T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69707d8a9abaf_cheruvannur.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫോക്കസ് തീവ്ര പരിശീലന ക്യാമ്പിന് തുടക്കമായി

> **Lead Summary:** **നൊച്ചാട്: **ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ ആരംഭിച്ച ഫോക്കസ് -2026 ന്റെ തീവ്രപരിശീലന ക്യാമ്പിന് തുടക്കമായി.

## Article Content

**നൊച്ചാട്: **ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ ആരംഭിച്ച ഫോക്കസ് -2026 ന്റെ തീവ്രപരിശീലന ക്യാമ്പിന് തുടക്കമായി.

പഠന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരിശീലനം, അധിക പഠന സമയം, അതിഥി പഠനം, വിഷയാധിഷ്ഠിത അക്കാദമിക് ഓറിയന്റേഷന്‍, മുന്നൊരുക്കം, എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. 40 ദിവസത്തെ

പ്രവര്‍ത്തനങ്ങളാണ് തീവ്ര പരിശീന ക്യാമ്പിന്റെ ഭാഗമായി നടക്കുക. രക്ഷിതാക്കള്‍ ,പിടിഎ, എസ് എസ് ജി, സ്റ്റാഫ്, സ്‌കൂള്‍ മാനേജ്‌മെന്റ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

നൂറ് ശതമാനം വിജയം പരമാവധി എ.പ്ലസ് എന്ന ലക്ഷ്യത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. വിവിധ ഗ്രേഡ് ക്ലാസ്സുകള്‍, മാതൃക മൂല്യനിര്‍ണയം, രക്ഷാകര്‍തൃ സംഗമം, എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കുന്നു.തീവ്ര പരിശീലന ക്യാമ്പ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡണ്ട് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എസ്.രാജീവ്, പ്രധാനധ്യാപിക ടി.കെ. റാബിയ, മാനേജ്‌മെന്റ് പ്രതിനിധി ടി. മുഹമ്മദ്, വിജയോത്സവം കണ്‍വീനര്‍ വി.എം. എസ്. അഷറഫ്, ആര്‍ ജി കണ്‍വീനര്‍ കെ.സഹീര്‍ , എംപിടിഎ. പ്രസിഡണ്ട് പി. ഹൈറുന്നിസ, പാരന്റ് കൗണ്‍സില്‍ അംഗം ശ്രീഷ്മ മനോജ്, എസ്.കെ സനൂപ്, ആര്‍.കാസിം, എ.നജ്മല്‍, ടി. ഹാജറ, കെ. റസീന തുടങ്ങിയവര്‍ സംസാരിച്ചു.

്‌

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337457/focus-intensive-training-camp-begins-at-nochad-higher-secondary-school)