---
title: "ചക്കിട്ടപാറയിലെ കുഴികള്‍ രാത്രി മൂടി വൈകീട്ട് വീണ്ടും തുറന്നു"
english_title: "The holes in Chakkittapara were closed at night and reopened in the evening"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337459/the-holes-in-chakkittapara-were-closed-at-night-and-reopened-in-the-evening"
published_at: "2026-01-21T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69707e16d4703_gtrr.jpg"
keywords: []
---

# ചക്കിട്ടപാറയിലെ കുഴികള്‍ രാത്രി മൂടി വൈകീട്ട് വീണ്ടും തുറന്നു

> **Lead Summary:** **ചക്കിട്ടപാറ : **മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനിടയില്‍ 5 മാസം മുമ്പ് കരാറുകാര്‍ ഡ്രെയിനേജിന്റെ ഭാഗമായി ചക്കിട്ടപാറ ടൗണിലെ രണ്ട് കടകള്‍ക്ക് മുന്നില്‍ ഉണ്ടാക്കിയ കുഴികള്‍ മൂടിയതായി ഇന്നലെ കാലത്ത് കാണപ്പെട്ടു. ആരാണ് മൂടിയതെന്ന് വ്യക്തത വന്നിട്ടില്ല. കെ ആര്‍ എഫ് ബി യെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തി. ഇന്നലെ വൈകീട്ട് സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ മൂടപ്പെട്ട രണ്ടു കുഴി ഭാഗങ്ങളും തുറന്നു. മണ്ണ് ലോറിയില്‍ കയറ്റിക്കൊണ്ടു പോയി.

## Article Content

**ചക്കിട്ടപാറ : **മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനിടയില്‍ 5 മാസം മുമ്പ് കരാറുകാര്‍ ഡ്രെയിനേജിന്റെ ഭാഗമായി ചക്കിട്ടപാറ ടൗണിലെ രണ്ട് കടകള്‍ക്ക് മുന്നില്‍ ഉണ്ടാക്കിയ കുഴികള്‍ മൂടിയതായി ഇന്നലെ കാലത്ത് കാണപ്പെട്ടു. ആരാണ് മൂടിയതെന്ന് വ്യക്തത വന്നിട്ടില്ല. കെ ആര്‍ എഫ് ബി യെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തി. ഇന്നലെ വൈകീട്ട് സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ മൂടപ്പെട്ട രണ്ടു കുഴി ഭാഗങ്ങളും തുറന്നു. മണ്ണ് ലോറിയില്‍ കയറ്റിക്കൊണ്ടു പോയി.

രാത്രിയുടെ മറവില്‍ യുഡിഎഫാണ് കുഴികള്‍ മൂടിയതെന്നും ഇത് പകല്‍ വെളിച്ചത്തില്‍ ജനങ്ങള്‍ കാണ്‍കെ തുറക്കാന്‍ ആര്‍ജവം പാര്‍ട്ടിക്കുണ്ടെന്ന് വ്യക്തമാക്കി സിപിഎം പ്രവര്‍ത്തകര്‍ ചക്കിട്ടപാറ ടൗണില്‍ പ്രകടനം നടത്തി.

അന്ധകാരത്തിന്റെ മറവില്‍ കുഴി മൂടിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് അവര്‍ ആവശ്യപ്പെടുകയുമുണ്ടായി. രാത്രി എട്ട് മണിയോടെ കുഴികള്‍ രണ്ടും പൂര്‍ണമായി തുറന്നിട്ടു. ചക്കിട്ടപാറ ടൗണില്‍ മലയോര ഹൈവേ നിര്‍മ്മാണം റോഡിന്റെ വീതി ശരിയായി നിര്‍ണയിച്ചു വേണമെന്ന ആവശ്യം മാസങ്ങള്‍ക്കു മുമ്പേ തന്നെ ഉയരുകയുണ്ടായി. ഇതിനായി കേസുകള്‍ കോടതിയിലുണ്ട്. ഇതിനിടയിലാണ് കുഴി വിവാദമായത്. പ്രശ്‌നങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്നാണ് ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. നീതി തേടി കോടതിയില്‍ പോയവര്‍ ഇതിനു ഒരുക്കമല്ല. കോടതി നിര്‍ദ്ദേശാനുസരണം റോഡിന്റെ വീതി എഫ് എം ബി എ സ്‌കെച്ചിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുക തന്നെ വേണമെന്നാണ് ഇവര്‍ പറയുന്നത്. എന്നിട്ടു മതി ചക്കിട്ടപാറ ടൗണില്‍ ഹൈവേ നിര്‍മ്മാണമെന്ന വാദവുമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337459/the-holes-in-chakkittapara-were-closed-at-night-and-reopened-in-the-evening)