---
title: "മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥയായ നാടകനടന്‍ ഓറഞ്ച് മീഡിയയുടെ യൂട്യൂബ് റിലീസ് ചെയ്തു"
english_title: "The life story of Muhammed Perambra, a playwright, has been released on Orange Media's YouTube channel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337493/the-life-story-of-muhammed-perambra-a-playwright-has-been-released-on-orange-medias-youtube-channel"
published_at: "2026-01-21T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970965a3528a_bft.jpg"
keywords: []
---

# മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥയായ നാടകനടന്‍ ഓറഞ്ച് മീഡിയയുടെ യൂട്യൂബ് റിലീസ് ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **മലയാള നാടക വേദിയില്‍ ശരീരഭാഷയും ശബ്ദവും കൊണ്ട് വേറിട്ടൊരു നടന വൈഭവം കാഴ്ചവയ്ക്കുന്ന മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥയും നാടക ജീവിതവും പറയുന്ന ഡോക്യുമെന്ററി നാടകനടന്‍ ഓറഞ്ച് മീഡിയയുടെ യൂട്യൂബ് റിലീസ് ചെയ്തു.

## Article Content

**പേരാമ്പ്ര: **മലയാള നാടക വേദിയില്‍ ശരീരഭാഷയും ശബ്ദവും കൊണ്ട് വേറിട്ടൊരു നടന വൈഭവം കാഴ്ചവയ്ക്കുന്ന മുഹമ്മദ് പേരാമ്പ്രയുടെ ജീവിതകഥയും നാടക ജീവിതവും പറയുന്ന ഡോക്യുമെന്ററി നാടകനടന്‍ ഓറഞ്ച് മീഡിയയുടെ യൂട്യൂബ് റിലീസ് ചെയ്തു.

മുഹമ്മദ് പേരാമ്പ്രയുടെ വ്യക്തി ജീവിതവും അതോടൊപ്പം നാടക രംഗത്തെ നടി നടന്മാരുടെ ജീവിതവുമാണ് ഈ ഡോക്യുമെന്ററി പറഞ്ഞു വയ്ക്കുന്നത്.

ജിന്റാ തോമസ് സംവിധായകന്‍, ഷംസുദ്ദീന്‍ കുട്ടോത്ത് തിരക്കഥാകൃത്ത്, ചന്തു മേപ്പയ്യൂര്‍ ക്യാമറ, ബുഷെയര്‍ എഡിറ്റിംഗ്, സാന്‍ഡി ബിജിഎം, അഭയദേവ് സൗണ്ട്, അനൂപ് സുരേഷ് ഡിസൈന്‍, കെസി പ്രൊഡക്ഷന്‍സും വേവ് മീഡിയയുമാണ് നിര്‍മ്മാതാക്കള്‍ ദൃശ്യ മികവുകൊണ്ടും ആഖ്യാന രീതി കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ് നാടകനടന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337493/the-life-story-of-muhammed-perambra-a-playwright-has-been-released-on-orange-medias-youtube-channel)