---
title: "ഡിസബിലിറ്റിഫെസ്റ്റിവല്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം ഓടുന്നു എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "Disability Festival organized a group run called 'Keralaam Odunnuu' in solidarity with the community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337502/disability-festival-organized-a-group-run-called-keralaam-odunnuu-in-solidarity-with-the-community"
published_at: "2026-01-21T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69709be906804_cheruvannur.JPG"
keywords: []
---

# ഡിസബിലിറ്റിഫെസ്റ്റിവല്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം ഓടുന്നു എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** ജനവരി 29 മുതല്‍ ഫിബ്രവരി ഒന്നു വരെ കോഴിക്കോട് ബീച്ചില്‍നടക്കുന്ന 'ഡിസബിലിറ്റിഫെസ്റ്റിവലിന് ' ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം ഓടുന്നു എന്ന പേരില്‍ പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ജനവരി 29 മുതല്‍ ഫിബ്രവരി ഒന്നു വരെ കോഴിക്കോട് ബീച്ചില്‍നടക്കുന്ന 'ഡിസബിലിറ്റിഫെസ്റ്റിവലിന് ' ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം ഓടുന്നു എന്ന പേരില്‍ പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് എന്‍എസ്എസ് ന്റെ നേതൃത്വത്തില്‍ നടന്ന പരിപരിപാടി റസ്റ്റ് ഹൗസ് പരിസരത്ത് വെച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. . എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബാബുരാജന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് പ്രതിനിധി ഇ. പി. കുഞ്ഞബ്ദുളള സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം ശ്രീനിവാസന്‍, തണല്‍ വനിതാ വിംഗ് പ്രതിനിധി സീമാ ശിവദാസ്, ആര്‍.എം നഫീസ തുടങ്ങിയവര്‍ സംസാരിച്ചു. റസ്റ്റ് ഹൗസ് പരിസരത്ത് കൂട്ടയോട്ടം ഡിഗ്‌നിറ്റി കോളേജ് പരിസരത്ത് സമാപിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം.മുഹമ്മദ് അസ്ലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൃന്ദ മനോജ്, ആര്‍. പ്രഷീബ, എസ്.അവന്തിക, വിനോദ്, മുഹമ്മദ് നിഹാല്‍ , ബാബുരാജന്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337502/disability-festival-organized-a-group-run-called-keralaam-odunnuu-in-solidarity-with-the-community)